രജ്രാപ്പയിലാണ് മാ ചിന്മാസ്തിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് രാമഗഡ് സൈനികത്താവളത്തില്‍ നിന്നും 28 കിലോമീറ്റര്‍ അകെലയാണ്. ഹിന്ദുമത വിശ്വാസികളുടെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ഈ ക്ഷേത്രം ശക്തി പീഠം എന്ന പേരിലും അറിയപ്പെടുന്നു. താന്ത്രിക പ്രാധാന്യമുള്ള നിര്‍മ്മാണ രീതിയാണ് ഈ ക്ഷേത്രത്തിന്റേത്. ഇവിടുത്തെ പ്രധാന ആകര്‍ഷണം ചിന്മാസ്തിക ദേവിയുടെ തലയില്ലാത്ത വിഗ്രഹമാണ്. കാമദേവന്, രതീദേവി എന്നിവരുടെ പ്രതിമകള്‍ക്ക് മുകളിലായി താമരകിടക്കയിലാണ് ഈ രൂപം. ദാമോദര്‍, ഭൈരവി നദികള്‍ കൂടിച്ചേരുന്നിടത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവന്റെയും, ശക്തീ ദേവി എന്നിവരുടെ സംഗമ സ്ഥാനമായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. നിരവധി ചടങ്ങുകളും, വിവാഹങ്ങളും ഇവിടെ നടന്നുവരുന്നു.