വരാഹ എന്നത് സംസ്‌കൃത പദമാണ്. പന്നി എന്നാണ് ഇതിന്റെ അര്‍ത്ഥം. ഭക്തരെ വിഷമങ്ങളില്‍ നിന്നും മുക്തരാക്കുന്നതിനായി മഹാവിഷ്‌ണു കൈക്കൊണ്ട പത്ത് അവതാരങ്ങളില്‍ ഒന്നാണിത്. അസുര രാജാവായ ഹിരണ്യകശുപു ഭൂമി ദേവിയെ മോഷ്‌ടിച്ചു കൊണ്ടുപോയി കടലിലൊളിപ്പിച്ചപ്പോള്‍ മഹാവിഷ്‌ണു വരാഹ അവതാരമെടുത്ത് ഭൂമിയെ സമുദ്രത്തില്‍ നിന്നും പൊക്കി കൊണ്ടു വന്നതായാണ് ഐതീഹ്യം. മനുഷ്യന്റെ ഉടലും പന്നിയുടെ തലയുമായിട്ടാണ് വരാഹ വിഗ്രഹം എപ്പോഴും കാണപ്പെടുന്നത്.
ജിന്ദില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ബരാഹിലാണ് ഭഗവാന്‍ വിഷ്‌ണുവിനെ ആരാധിക്കുന്ന വരാഹ തീര്‍ത്ഥ. വരാഹ അവതാരമെടുത്തപ്പോള്‍ ഭഗവാന്‍ വിഷ്‌ണു ഇവിടെകഴിഞ്ഞിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷത്രകുളത്തില്‍ കുളിച്ചാല്‍ വിഷ്‌ണുവിന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ഇവിടെ തങ്ങുകയാമെങ്കില്‍ സോമയാഗത്തിന് സമാനമായ പുണ്യം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന അഗ്‌നി ദേവ ആരാധനയാണ് സോമയാഗം.മൃഗ ബലിയോടു കൂടിയാണ് ഇത് അവസാനിക്കുന്നത്.



Click it and Unblock the Notifications