ജിന്ദിന് തെക്കായി 20 കിലോമീറ്റര്‍ അകലെയുള്ള പോങ്കാര്‍ ഖേരിയിലാണ് പുഷ്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാണങ്ങളില്‍ പറയുന്ന ജമദഗ്നിയുടേയും രേണുകയുടേയും മകനായ പരശുരാമന് പണികഴിപ്പിച്ചാതാണ് ഈ ക്ഷേത്രം. ശിവന്റെ ശിഷ്യനായിരുന്നു അദ്ദേഹം.
മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമന്. അനശ്വരനായിരിക്കാനുള്ള അനുഗ്രഹം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശിവനെ പ്രീതി പെടുത്തുന്നതിനായി ദീര്‍ഘമായ തപസ്സ് അദ്ദേഹം അനുഷ്ഠിച്ചതായാണ് പറയപ്പെടുന്നത്. തപസ്സില്‍ പ്രസന്നനായ ശിവന് അദ്ദേഹത്തെ യുദ്ധ കലകള്‍ പഠിപ്പിക്കുകയും ഒരു മഴു സമ്മാനിക്കുകയും ചെയ്തു. ക്ഷത്രിയ രാജാവായ കാര്‍ത്ത വീരാര്‍ജ്ജുനന്‍ പരശുരാമന്റെ പിതാവിനെ വധിച്ചു . ഇതിന്റെ പ്രതികാരം തീര്‍ക്കാനായി ക്ഷത്രിയരെ 21 മൂന്ന് തവണ അദ്ദേഹം വധിച്ചതായാണ് പറയപ്പെടുന്നത്.
മഹാഭാരതത്തിലെ കര്ണനെയും ദ്രോണാചാര്യരെയും യുദ്ധകലകള്‍ പഠിപ്പിച്ചത് പരശുരാമനാണ്. പല ബ്രാഹ്മണ വംശങ്ങളുടെയും സ്ഥാപകന്‍ പരശുരാമനാണ്. ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ അശ്വമേധ യാഗത്തന്റെ ഫലം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. പൂര്‍വികര്‍ക്കായുള്ള പ്രാര്‍ത്ഥനയും ഇവിടെ മുഖ്യമാണ്.