മഹാരാജാ അഭയ് സിങ്ങ് ഉണ്ടാക്കിയ മറ്റൊരു ഉദ്യാനമാണിത്. 1739ലാണ് ഇത് പണി കഴിപ്പിച്ചത്. മെഹ്റഗാര്‍ഗ് കോട്ടയ്കകത്താണ് ഈ ഉദ്യാനമുള്ളത്. അടുത്തിടെ ഈ ഉദ്യാനത്തിന് അറ്റകുറ്റപ്പണികള്‍ നടത്തി മനോഹാരിത കൂട്ടിയിട്ടുണ്ട്.മൂന്നു മട്ടുപ്പാവുകളളായി വേര്‍തിരിച്ചിരിയ്ക്കുന്ന ഈ ഉദ്യാനത്തില്‍ ജോധ്പൂരിന്‍റെ കഠിനമായ ചൂടിനെ അതിജീവിയ്ക്കാന്‍ കഴിയുന്ന ചെടികളാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ഈ മനോഹര ഉദ്യാനത്തില്‍ സഞ്ചാരികള്‍ക്കായി വിവിധതരം വാഴകള്‍, മരുഭൂമി ആപ്പിള്‍, മാതളം, മധുരനാരങ്ങ തുടങ്ങിയ ഫലവൃക്ഷങ്ങളും വിവിധതരം മനോഹരങ്ങളായ പുഷ്പങ്ങളും ഒരുക്കിയിരിയ്ക്കുന്നു.



Click it and Unblock the Notifications