Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സവായ് മധോപൂര്‍

സവായ് മധോപൂര്‍ - ദി ടൈഗര്‍ സിറ്റി

19

ചമ്പല്‍ നദിയെ ചുംബിച്ചുനില്‍ക്കുന്ന സുന്ദരമായ ചെറുനഗരമാണ് സവായ് മധോപൂര്‍. രജപുത്ര രണവീര്യത്തിന്‍െറയും ഖില്‍ജി,മുഗള്‍ പടയോട്ടങ്ങളുടെയും സാക്ഷിയായ ഈ ചെറുനഗരം ജയ്പൂരില്‍ നിന്ന് 154 കിലോമീറ്റര്‍ അകലെ വടക്കു കിഴക്ക് ഭാഗത്ത് വിന്ധ്യ ആരവല്ലി പര്‍വതനിരകളുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്.

നിരവധി രാജവംശങ്ങളെയും രാജാക്കന്‍മാരെയും കണ്ട  ഈ നഗരം ഇന്ന് കാണുന്ന രൂപത്തില്‍ നിര്‍മിച്ചത് 18ാം നൂറ്റാണ്ടില്‍ ജയ്പൂര്‍ ഭരിച്ച മഹാരാജാ സവായ് മധോസിംഗ് ഒന്നാമനാണ്. രന്തംബോര്‍ ദേശീയ പാര്‍ക്കും രന്തംബോര്‍ കോട്ടയുമാണ് സവായ് മധോപൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ഇതോടൊപ്പം ചരിത്രകഥകള്‍ പറയുന്ന നിരവധി കോട്ടകളും ക്ഷേത്രങ്ങളും സവായ് മധോപൂരിനെ രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു.

ചരിത്രം -സവായ് മധോപൂരിന്‍െറ ചരിത്രം കടുവാ സങ്കേതത്തിന് ഉള്ളില്‍ സ്ഥിതി ചെയ്യുന്ന രന്തംബോര്‍ കോട്ടയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എട്ട്, പത്ത് നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഈ കോട്ട നിര്‍മിച്ചതെന്നാണ് കരുതുന്നത്. ചൗഹാന്‍ രാജവംശത്തില്‍ നിന്ന്  മുഗളന്‍മാര്‍ അടക്കം നിരവധി രാജാക്കന്‍മാര്‍ കോട്ട കൈവശം വെച്ചിട്ടുണ്ട്. പൗരാണിക വാണിജ്യ പാതയുടെ സമീപമായതിനാല്‍ അന്ന് രന്തംബോര്‍ എന്നറിയപ്പെട്ടിരുന്ന ഈ നാട്ടുരാജ്യത്തിന് നിരവധി വൈദേശികാക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.  1282 മുതല്‍ 1301 വരെ പ്രദേശം ഭരിച്ച  ചൗഹാന്‍ വംശത്തിലെ അവസാന കണ്ണിയായ റാവു ഹാമിര്‍ദേവിന്‍െറ ഭരണകാലത്താണ് ഈ നാട്ടുരാജ്യം സാമൂഹികമായും സാമ്പത്തികവുമായും ശക്തരായത്. ഈ നാട്ടുരാജ്യത്തിന്‍െറ ഏഴുതപ്പെട്ട ചരിത്രവും ഇവിടം മുതലാണ് ആരംഭിക്കുന്നതും.

 ഇദ്ദേഹത്തിന്‍െറ ഭരണകാലത്തിന്‍െറ അവസാന സമയത്താണ് ദല്‍ഹി പിടിച്ചടക്കിയ അഫ്ഗാന്‍ ഭരണാധികാരിയായിരുന്ന അലാവുദ്ധീന്‍ ഖില്‍ജി രന്തംബോര്‍ പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. മൂന്നുതവണ പട്ടാളത്തെ അയച്ചെങ്കിലും ലക്ഷ്യം കാണാതിരുന്ന ഖില്‍ജി 1301ല്‍ നാലാമത്തെ ശ്രമത്തില്‍ ലക്ഷ്യം കണ്ടു. അവിടന്നങ്ങോട് 1500 വരെ കോട്ടയുടെ അധികാരം നിരവധി രാജാക്കന്‍മാരുടെയും രാജവംശങ്ങളുടെയും കൈകളില്‍ മാറിമറിഞ്ഞുവന്നു. 1558ല്‍ മുഗള്‍ രാജാവ് അക്ബര്‍ ആണ് രന്തംബോറില്‍ ഭരണസ്ഥിരത നല്‍കിയത്. അവിടന്ന് 18ാം നൂറ്റാണ്ട് വരെ കോട്ട മുഗളന്‍മാരുടെ കൈവശമായിരുന്നു.

1763ല്‍ ജയ്പൂരിലെ രാജ്പുത്ത് രാജാവായിരുന്ന സവായി മധോസിംഗ് മുഗള്‍ രാജാവിനോട് കോട്ട തിരികെ തരണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് രാജാവ് സമീപഗ്രാമമായ ഷെര്‍പൂരില്‍ ഒരു നഗരം നിര്‍മിക്കുകയും ഇതിന് സവായ് മധോപൂര്‍ എന്ന് പേരിടുകയും ചെയ്തു. ഇന്ന് സവായ് മധോപൂര്‍ എന്ന് അറിയപ്പെടുന്നത് ഈ നഗരമാണ്. രണ്ട് വര്‍ഷത്തിന് ശേഷം മുഗളന്‍മാര്‍ രന്തംബോര്‍ കോട്ട ഉള്‍പ്പെടെ കൈവശപ്പെടുത്തിയിരുന്ന സ്ഥലങ്ങള്‍ ജയ്പൂര്‍ രാജ്യത്തിന് തിരികെ നല്‍കിയതോടെ അവയും സവായ് മധോപൂരിനോട് ചേര്‍ക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് രാജാവായിരുന്ന സവായ് മാന്‍സിംഗിന്‍െറ ശ്രമഫലമായി ജയപൂരില്‍ നിന്ന് സവായ് മധോപൂരിലേക്ക് റെയില്‍വേ ലൈനും സ്ഥാപിക്കപ്പെട്ടു.

കാണേണ്ട സ്ഥലങ്ങള്‍

ചരിത്രവും  പൗരാണികവും മതപരവുമായ സംസ്കൃതികള്‍ ഇഴചേര്‍ന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. രന്തംബോര്‍ നാഷണല്‍ പാര്‍ക്കിന് പുറമെ സവായ് മാന്‍സിംഗ് സാങ്ങ്ച്വറി, ചമ്പല്‍ ബനാസ് നദികളുടെ സംഗമ സ്ഥാനമായ രാമേശ്വരം ഗാട്ടും ചുറ്റുമുള്ള പൗരാണിക ക്ഷേത്രങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. ഹാന്‍ദാര്‍ കോട്ട, സമേട്ടണ്‍ കി ഹവേലി തുടങ്ങിയവതാണ് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍. നൂറ്റാണ്ട് പഴക്കമുള്ള ജൈന,ഹിന്ദുക്ഷേത്രങ്ങളും ഇവിടെയുണ്ട്.  രാജസ്ഥാന്‍െറ സമ്പന്നമായ പൈതൃകത്തിന്‍െറ കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ വരച്ചിടുന്ന ഈ ക്ഷേത്രങ്ങളിലേക്ക് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ എത്താറുണ്ട്. ദൗസ, ടോങ്ക്,ബുണ്ടി,കരൗളി തുടങ്ങിയ പട്ടണങ്ങളിലും സന്ദര്‍ശകരെ ആശ്രയിക്കുന്ന നിരവധി കാഴ്ചകള്‍ ഉണ്ട്.

മേളകളുടെ നഗരം

സവായി മധോപൂരിന്‍െറ പൈതൃകം തൊട്ടറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി നിരവധി മേളകളും ഉല്‍സവങ്ങളും ഇവിടെ നടക്കാറുണ്ട്. രന്തംബോര്‍ കൊട്ടാരത്തിലെ ഗണേശക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ബാദവ് ശുക്ള ചതുര്‍ഥി ദിനത്തില്‍ കൊണ്ടാടുന്ന ഗണേശ് ചതുര്‍ഥി മേള രാജസ്ഥാനിലെ തന്നെ പ്രധാന മേളകളില്‍ ഒന്നാണ്. എല്ലാ വര്‍ഷവും മൂന്ന് മുതല്‍ നാല് ലക്ഷം വരെ ആളുകള്‍ ഇതില്‍ പങ്കെടുക്കാറുണ്ട്. ചൗത് മാതാ മേള, ശിവരാത്രി മേള,രാമേശ്വര്‍ ദാം, കല്യാണ്‍ജി മേള എന്നിവയും നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഇവിടം സന്ദറശിച്ചിട്ടുള്ള ഭക്ഷണപ്രിയര്‍ ഒരിക്കലും മറക്കാത്ത വിഭവമായിരിക്കും ‘മധോപൂര്‍ ഗുവാസ്’. തനത് നൃത്തരൂപങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. സവോയ് മധോപൂര്‍ ഡാന്‍സ്, ഗൂമാര്‍ ഡാന്‍സ്, കാല്‍ബേലിയ ഡാന്‍സ് എന്നിവയാണ് അതില്‍ ചിലത്.

സവായ് മധോപൂര്‍ പ്രശസ്തമാക്കുന്നത്

സവായ് മധോപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സവായ് മധോപൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം സവായ് മധോപൂര്‍

 • റോഡ് മാര്‍ഗം
  ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാര്‍ഗമാണ് ബസ് യാത്ര. ജയ്പൂര്‍ അടക്കം രാജസ്ഥാനിലെ മറ്റു നഗരങ്ങളില്‍ നിന്ന് ഇങ്ങോട് പതിവായി ബസ് സര്‍വീസുണ്ട്. ജയ്പൂരില്‍ നിന്ന് ഇവിടെയത്തൊന്‍ 100 രൂപയാണ് ടിക്കറ്റ് നിരക്ക്. അനതര്‍ സംസ്ഥാന സര്‍വീസുകളും ഇങ്ങോടുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ദല്‍ഹി മുംബൈ ട്രെയിന്‍ റൂട്ടിലാണ് സവായ് മധോപൂര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് വടക്കേ ഇന്ത്യയിലേക്കും കേരളമടക്കം തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കും ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  154 കി മി അകലെയുള്ള ജയ്പൂര്‍ എയര്‍പോര്‍ട്ട് ആണ് അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വിമാന സര്‍വീസ് ഉണ്ട്. ഇവിടെ നിന്ന് സവായി മധോപൂരിലേക്ക് ടാക്സികളും ബസുകളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Jan,Fri
Return On
22 Jan,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
21 Jan,Fri
Check Out
22 Jan,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
21 Jan,Fri
Return On
22 Jan,Sat