ഒസ്സിയാന്‍ ജോധ്പൂരില്‍നിന്ന് 65 കിലോമീറ്ററകലെയുള്ള ഒരു പുരാതന നഗരമാണ്. രാജസ്ഥാന്‍ മരുഭൂമിയ്ക്ക് നടുക്കുള്ള ഒരു മരുപ്പച്ചയാണീ സ്ഥലം. ഈ നഗരം നൂറ്റാണ്റ്റുകള്‍ പഴക്കമുള്ള മനോഹരങ്ങളായ ജൈന ക്ഷേത്രങ്ങള്‍ക്ക് വളരെ പ്രശസ്തമാണ്. എട്ടാം നൂറ്റാണ്റ്റിലും പതിനൊന്നാം നൂറ്റാണ്റ്റിലുമാണ് ഈ ജൈനക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചിരിയ്ക്കുന്നത്.
സാചിയ മാതാ ക്ഷേത്രം, സൂര്യ ക്ഷേത്രങ്ങള്‍, ഹരിഹര ക്ഷേത്രം, പിപ്പല ദേവി ക്ഷേത്രം, ശിവ, വിഷ്ണു ക്ഷേത്രങ്ങള്‍ എന്നിവയും ഇവിടെ പ്രശസ്തമാണ്.ഒട്ടകയാത്രകള്‍ക്ക് പ്രശസ്തമാണിവിടം. സഞ്ചാരികള്‍ക്ക് ഒട്ടകപ്പുറത്തിരുന്ന് നഗരവും പുരാതന ക്ഷേത്രങ്ങളും ചുറ്റിക്കാണാനുള്ള സൌകര്യം ഇവിടെയുണ്ട്



Click it and Unblock the Notifications