Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കുംഭല്‍ഗഡ്

കുംഭല്‍ഗഡ് - 'മേഘങ്ങളുടെ കൊട്ടാരം'

23

രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് വിനോദ സഞ്ചാരത്തിനു പ്രസിദ്ധമായ കുംഭല്‍ഗഡ് സ്ഥിതിചെയ്യുന്നത്. കുംഭാല്മേര്‍ എന്നും അറിയപ്പെടുന്ന ഈ സ്ഥലം  സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായിട്ട് കിടക്കുന്നു. കുംഭല്‍ഗഡ് കോട്ട രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കോട്ടയാണ്.ഇത് പതിനഞ്ചാം നൂറ്റാണ്ടില്‍ റാണാകുംഭ യാണ് ഇത് പണികഴിപ്പിച്ചത്. സഞ്ചാരികള്‍ക്ക് കോട്ടയുടെ മുകളില്‍ നിന്നും നോക്കുമ്പോള്‍  സമീപപ്രദേശങ്ങള്‍  പൂര്‍ണ്ണമായും കണ്ടാസ്വദിക്കാം .കോട്ടയ്ക്കു ചുറ്റുമുള്ള നീണ്ടുവളഞ്ഞ  മതില്‍ ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കാന്‍ ഉണ്ടാക്കിയതാണ്. ചൈനയിലെ വന്മതില്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും നീണ്ട  മതില്‍ ആണിതെന്നു പറയപ്പെടുന്നു.

'മേഘങ്ങളുടെ കൊട്ടാരം'

 രാജസ്ഥാനിലെ മറ്റു സ്ഥലങ്ങളെപ്പോലെ  കുംഭല്‍ഗഡ് പ്രദേശവും  അത്യാകര്‍ഷകമായ  കൊട്ടാരക്കെട്ടുകള്‍ക്ക് പ്രസിദ്ധമാണ്. ബാദല്‍ മഹല്‍ അഥവാ മേഘങ്ങളുടെ കൊട്ടാരം  എന്നറിയപ്പെടുന്ന സൗധം അവയില്‍ ഒന്നാണ്. മര്‍ദാനാ മഹല്‍, ജാന്‍ന മഹല്‍ ഇവ  കൊട്ടാരത്തിലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രണ്ടു ഭാഗങ്ങളാണ്. കൊട്ടാരച്ചുമരുകള്‍ പ്രകൃതി സിദ്ധ വര്‍ണ്ണങ്ങള്‍ കൊണ്ടെഴുതിയ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അദ്വിതീയമായ  ശീതോഷ്ണ സ്ഥിതി നിയന്ത്രണ സംവിധാനത്തിന് ഈ മുറികള്‍ പ്രസിദ്ധമാണ്.

കുംഭല്‍ഗഡിലെ  കാഴ്ചകള്‍

കൊട്ടാരങ്ങള്‍ക്കു പുറമേ ക്ഷേത്രങ്ങള്‍ക്കും പ്രസിദ്ധമാണു കുംഭല്‍ഗഡ്.  അവയില്‍ വേദി  ക്ഷേത്രം, നീലകണ്‌ഠ മഹാദേവ ക്ഷേത്രം, മുച്ചല്‍  മഹാവീര ക്ഷേത്രം പരശുരാമ ക്ഷേത്രം, മമ്മദേവ്  ക്ഷേത്രം, രണ്‍കപൂര്‍  ജയിന്‍ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാനം.

കുംഭല്‍ഗഡ് വന്യ ജീവി സംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. കൃഷ്ണ മൃഗങ്ങള്‍, പുള്ളിപ്പുലി, കാട്ടു  പന്നി, ചെന്നായ, കുറുക്കന്‍,തേവാങ്കുകള്‍  , കലമാന്‍ , വരയന്‍ പുലി,കഴുതപ്പുലി, കാട്ടു പൂച്ച, നീലക്കാള, മുയലുകള്‍ തുടങ്ങിയ വിവിധ ഇനം വന്യ ജീവികളെക്കൊണ്ട് സമൃദ്ധമാണ്‌ ഇത്.  ചെന്നായകളെ നേര്‍ക്ക്‌ നേര്‍ കാണാന്‍  അവസരമുള്ള സംസ്ഥാനത്തെ ഒരേ ഒരു വന്യ ജീവി കേന്ദ്രമാണിത് . ഹല്ദിഘാട്ടിയും ഘനേരോയുമാണ്‌ ഇവിടത്തെ അറിയപ്പെടുന്ന രണ്ടു വിനോദ സഞ്ചാര മേഖലകള്‍.

കുംഭല്‍ഗഡില്‍  എത്തുന്നതിന്

സഞ്ചാരികള്‍ക്ക് വിമാനം, തീവണ്ടി ബസ്‌ മാര്‍ഗ്ഗങ്ങളില്‍ ഏതിനേയും  കുംഭല്‍ ഗഡില്‍  എത്തിച്ചേരാന്‍ ഉപയോഗിക്കാം. മഹാറാണ  പ്രതാപ്  എയര്‍ പോര്‍ട്ട്‌  എന്നറിയപ്പെടുന്ന ഉദയപ്പൂരിലെ ഡബോക്ക്  എയര്‍ പോര്‍ട്ട്‌ ആണ്  ഏറ്റവും അടുത്ത വിമാനത്താവളം.വിദേശികള്‍ക്ക് ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവള ത്തില്‍  നിന്ന്  ഇവിടെയെത്താം.   കുംഭല്‍ഗഡിനു ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ ഫല്‍നാ ജംഗ്ഷന്‍ ആണ് . മുംബൈ , അജ്മീര്‍ , ഡല്‍ഹി, അഹമ്മദാബാദ്, ജയ്പ്പൂര്‍ , ജോധ്പ്പുര്‍ മുതലായ പ്രധാന നഗരങ്ങളിലേക്ക് ഇവിടെ നിന്നും പതിവായി  തീവണ്ടികള്‍ പുറപ്പെടുന്നുണ്ട്.    വിമാനത്താവളത്തില്‍ നിന്നും തീവണ്ടി സ്റ്റേഷനില്‍ നിന്നും  കുംഭല്‍ഗഡിലേക്ക് ടാക്സികള്‍ ലഭ്യമാണ്. ഉദയ്പ്പുര്‍ , അജ്മീര്‍ , ജോധ്പ്പുര്‍, പുഷ്ക്കര്‍ എന്നിവിടങ്ങളില്‍ നിന്ന്  സ്വകാര്യ- പൊതു മേഖലാ ബസ്‌ സര്‍വ്വീസുകള്‍ ഉണ്ട്.    .

കാലാവസ്ഥ

കുംഭല്‍ഗഡില്‍ വര്‍ഷം മുഴുവനും മിതമായ  കാലാവസ്ഥയാണ്. എങ്കിലും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള പ്രസന്നമായ കാലാവസ്ഥ  കൂടുതല്‍ സന്ദര്‍ശന യോഗ്യമാണ്. സ്ഥലക്കാഴ്ചകള്‍ കാണാനും വന്യമൃഗ സംരക്ഷണ കേന്ദ്രവും സന്ദര്‍ശിക്കാനും പറ്റിയ സമയം ഇതാണ് .

കുംഭല്‍ഗഡ് പ്രശസ്തമാക്കുന്നത്

കുംഭല്‍ഗഡ് കാലാവസ്ഥ

കുംഭല്‍ഗഡ്
35oC / 96oF
 • Sunny
 • Wind: W 21 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കുംഭല്‍ഗഡ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കുംഭല്‍ഗഡ്

 • റോഡ് മാര്‍ഗം
  ബസ്സുകളിലും സഞ്ചാരികള്‍ക്ക് കുംഭല്‍ ഗഡില്‍ എത്താം. ഉദയ്പ്പുര്‍ , അജ്മീര്‍ , ജോധ്പ്പുര്‍, പുഷ്ക്കര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്വകാര്യ- പൊതു മേഖലാ ബസ്‌ സര്‍വ്വീസുകള്‍ ഉണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കുംഭല്‍ഗഡിനു ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ ഫല്‍നാ ജംഗ്ഷന്‍ ആണ് . മുംബൈ , അജ്മീര്‍ , ഡല്‍ഹി, അഹമ്മദാബാദ്, ജയ്പ്പൂര്‍ , ജോധ്പ്പുര്‍ മുതലായ പ്രധാന നഗരങ്ങളിലേക്ക് ഇവിടെ നിന്നും പതിവായി തീവണ്ടികള്‍ പുറപ്പെടുന്നുണ്ട്. തീവണ്ടി സ്റ്റേഷനില്‍ നിന്നും കുംഭല്‍ഗഡിലേക്ക് ടാക്സികള്‍ ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  പ്രദേശത്തിന്റെ ഏറ്റവും അടുത്ത വിമാനത്താവളം മഹാറാണാ പ്രതാപ് എയര്‍ പോര്‍ട്ട്‌ അഥവാ ദാബോക് എയര്‍ പോര്‍ട്ട്‌ കുംഭല്‍ഗഡില്‍ നിന്നും 116 കി മീ. അകലെ ഉദയ്പ്പൂരില്‍ ആണ് .ഡല്‍ഹി അന്താരാഷ്ട വിമാനത്താവളം ജോധ്പ്പുര്‍ , ജയ്പ്പൂര്‍ വിമാന സര്‍വ്വീസുകള്‍ ഇവിടെ നിന്നും പതിവായി നടക്കുന്നു.എയര്‍ പോര്‍ട്ടില്‍ നിന്നും കുംഭല്‍ഗഡിലേക്ക് മിതമായ നിരക്കില്‍ പ്രീ - പൈഡ് ടാക്സികള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Jul,Wed
Return On
18 Jul,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
17 Jul,Wed
Check Out
18 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
17 Jul,Wed
Return On
18 Jul,Thu
 • Today
  Kumbhalgarh
  35 OC
  96 OF
  UV Index: 9
  Sunny
 • Tomorrow
  Kumbhalgarh
  33 OC
  91 OF
  UV Index: 9
  Sunny
 • Day After
  Kumbhalgarh
  33 OC
  92 OF
  UV Index: 9
  Sunny