രായ് കാ ബാഗ് തീവണ്ടിയാപ്പീസിനു ചേര്‍ന്നാണ് ഈ കൊട്ടാരം. 1663 ല്‍ ഹടിജീ എന്നു പേരുള്ള , ജസ്വന്ത് സിങ്ങ് ഒന്നാമന്‍റെ രാജ്ഞിയാണ് ഈ കൊട്ടാരം പണിഞ്ഞത്. ജസ്വന്ത് സിങ്ങ് രണ്ടാമന്‍റെ പ്രീയപ്പെട്ട കൊട്ടാരങ്ങളിലൊന്നായിരുന്നു ഇത്. 1883 ല്‍ സ്വാമി ദയാനന്ദ സരസ്വതി ജോധ്പൂരിലെത്തിയപ്പോള്‍ ഈ കൊട്ടാരത്തിന്‍റെ അങ്കണമാണ് സമ്മേളനസ്ഥലമായി ഉപയോഗിച്ചത്. ഇന്ന് ഈ കൊട്ടാരം ജോധ്പൂരിലെ വരവു ചുങ്ക കാര്യാലയമായി പ്രവര്‍ത്തിയ്ക്കുന്നു.



Click it and Unblock the Notifications