താഖത് സാഗര്‍കുന്നുകള്‍ക്കടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്‍റെ ചരിത്രം ഇവിടെ ജനവാസമില്ലാതിരുന്ന സമയത്ത് തുടങ്ങുന്നു.ജോധ്പൂര്‍ ഉണ്ടാകുന്നതിനു മുന്പ് ജനവാസമില്ലാതിരുന്ന ഇവിടെ വീത്‍രാഗി നാരായണ്‍സ്വാമി എന്നു പേരുള്ള ഒരു യോഗി ജീവിച്ചിരുന്നു. ചുറ്റുപാടുമുള്ള ജനങ്ങള്‍ അദ്ദേഹത്തെ വളരെ ആദരിച്ചിരുന്നു. അതിനു ശേഷം ജനങ്ങള്‍ 'നേപാളി ബാബ' എന്ന പേരില്‍വിളിച്ചിരുന്ന ഗിരിശേഖര്‍ എന്നൊരു യോഗി അവിടെയെത്തി. അദ്ദേഹം സ്വന്തമായി കല്ലുകൊത്തി പണിതതാണ് ഇന്നവിടെ കാണുന്ന ക്ഷേത്രം. ദുര്‍ഘടമായ വഴിയിലൂടെയും പാറക്കല്ലില്‍കൊത്തിയ പടികളിലൂടെയും വേണമായിരുന്നു അവിടെയെത്താന്‍.



Click it and Unblock the Notifications