ബഡുലി പുഖുരി എന്നും അറിയപ്പെടുന്ന ബഡുലി പുകാഹുരി ജയധ്വജ് സിന്‍ഹ രാജാവിന്റെ ഭരണകാലത്ത് പണികഴിപ്പിച്ചതാണ്. അഹോം പടത്തലവനായ ബഡുലി ബോര്ഫുകാന് ആണ് ഇത് പണികഴിപ്പിച്ചത്. അദ്ദേഹത്തിന്റെ പേരിലാണ് ജലസംഭരണി അറിയപ്പെടുന്നത്. ടിയോക്കിലെ ട്രങ്ക് റോഡിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ജലസംഭരണി ഏറെ സ്ഥലം കുഴിച്ചാണ് പണിതത്.
ജോര്‍ഹട്ട് നഗരത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് ടിയോക്ക് സ്ഥിതി ചെയ്യുന്നത്. ജലസംഭരണി അഥവ കുളത്തിന്റെ ആസ്സാമീസ് വാക്കാണ് പുഖുരി. പുഖുരികള് ആസ്സാമില്‍ സാധാരണമാണ് . നൂറ്റാണ്ടുകളായി ആസ്സാമില്പുഖുരികളുണ്ട്. വേനല്‍ക്കാലത്തും ശൈത്യ.കാലത്തും ജലക്ഷാമം ഉണ്ടാകാതിരിക്കാന്‍ പണികഴിപ്പിച്ചിട്ടുള്ളവയാണ് ഈ ജലസംഭരണികള്‍.ബഡുലി പുഖുരിയിലേയ്ക്ക് എത്താന്‍ ബസ്, ഓട്ടോറിക്ഷ, ടാക്സി എന്നിവ ലഭിക്കും