ആസ്സാമിലെ ആദ്യ പത്രം പ്രസിദ്ധീകരിച്ച ഓഫീസാണ് തെന്‍ഗല്‍ ഭവന്‍. ജോര്‍ഹട്ടിന്റെ സമീപ നഗരമായ തിദബോറിലെ ജലുകോനിബാരിയില്‍ ആണ് തെന്‍ഗല്‍ ഭവന്‍ സ്ഥിതി ചെയ്യുന്നത്. ആസ്സാമീസ് ഭാഷിയിലെ ആദ്യ ദിന പത്രം പുറത്തിറക്കിയ ഓഫീസ് എന്നതിന് പുറമെ ഇന്ത്യയിലെ ഒരു വിദൂര ഗ്രാമത്തില്‍ നിന്നുള്ള ആദ്യ പ്രാദേശിക ഭാഷ പത്രം പ്രസിദ്ധീകരിച്ചു എന്ന സവിശേഷതയും തെന്‍ഗല്‍ ഭവനുണ്ട്.
1880 ല്‍ റായി ബഹദൂര്‍ ശിവ പ്രസാദ് ബരൂഹ് ആണ് തെന്‍ഗല്‍ ഭവന്‍ നിര്‍മ്മിച്ചത്. 1929 ല്‍ ബരൂഹ് ആഴ്‌ചതോറും ഉള്ള ആസ്സാമീസ് പത്രത്തിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു. പിന്നീടിത് ദിന പത്രമായി മാറി. ദെയ്‌നിക് ഭാരതി എന്നായിരുന്നു പത്രത്തിന്റെ പേര്. പത്രത്തിന്റെ ഉടമസ്ഥന്‍ ബാറൂഹ് ആയിരുന്നെങ്കില്‍ എഡിറ്റര്‍ ബഗ്മിബാര്‍ നീലമണി ഫുകാന്‍ ആയിരുന്നു.
തെന്‍ഗല്‍ ഭവനില്‍ എത്തിച്ചേരുന്നതിന് തിദബോറിലേയ്‌ക്ക് ടാക്‌സി സൗകര്യം ലഭിക്കും. തിദബൂറിലേയ്‌ക്ക് സര്‍ക്കാരിന്റെ ബസുകളും ലഭിക്കും. ജോര്‍ഹട്ടില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തിദബോറിലെത്താന്‍ റോഡ് മാര്‍ഗം അരമണിക്കൂര്‍ യാത്ര ചെയ്യണം.



Click it and Unblock the Notifications