Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കബീര്‍ധാം » ആകര്‍ഷണങ്ങള് » ഭോറാംദിയോ ക്ഷേത്രം

ഭോറാംദിയോ ക്ഷേത്രം, കബീര്‍ധാം

22

കബീര്‍ധാമിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ഭോറാംദിയോ ക്ഷേത്രം. അതിമനോഹരമായ ശില്പഭംഗിയുമായി ഖജുരാഹോ ക്ഷേത്രത്തെ ഓര്‍മ്മിക്കുന്നതാണ് ഇവിടുത്തെ ഈ ക്ഷേത്രം. അതുകൊണ്ട് തന്നെ ചത്തീസ്ഗഢിന്‍റെ ഖജുരാഹോ എന്നും ഈ ക്ഷേത്രത്തിന് വിളിപ്പേരുണ്ട്.

ജില്ലാ ആസ്ഥാനത്തുനിന്നും 18 കിലോമീറ്റര്‍ അകലെയാണ് ചരിത്രപരമായും കലാപരമായും വളരെ പ്രാധാന്യമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വിവിധ കാലങ്ങളിലായി നിരവധി രാജവംശങ്ങള്‍ കബീര്‍ധാം ഭരിച്ചിട്ടുണ്ട്. ഒന്പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍ നാഗവന്‍ശി രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. പിന്നീട്  ഈ പ്രദേശം ഹയ്ഹയാവന്‍ശി രാജവംശത്തിന്‍റേതായി.

പഴയ രാജഭരണകാലത്തെ ഓര്‍മ്മിക്കുന്ന സ്മാരകങ്ങളെന്നപോലെ പുരാതനമായ പല കോട്ടകള്‍ ഇപ്പോഴും ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

ചൌര, ചാപ്രി തുടങ്ങിയവയും കബീര്‍ധാമിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.മാഡ്വ മഹലാണ് ഇവിടത്തെ മനോഹരമായ മറ്റൊരു ചരിത്രസ്മാരകം. ഭോറാദിയോ ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ഈ കെട്ടിടം നാഗവന്‍ശി രാജാവിന്‍റെയും ഹയ്ഹയ്യാവന്‍ശി രാജ്ഞിയുടേയും വിവാഹവേദി എന്ന നിലയില്‍ പ്രസിദ്ധമാണ്.

മഡ്വ എന്നാല്‍ വിവാഹപ്പന്തല്‍ എന്നാണ് അര്‍ത്ഥം. ഇതൊരു ശിവക്ഷേത്രമായിരുന്നിട്ടും വിവാഹപ്പന്തലിനോട് സാമ്യമുള്ലതുകൊണ്ടാണ് ഈ കെട്ടിടത്തെ മഡ്വാ മഹല്‍ എന്നു വിളിക്കുന്നത്. ദുല്‍ഹാഡിയോഎന്നും ഈ ക്ഷേത്രത്തിന് വിളിപ്പേരുണ്ട്.എഡി 1349ല്‍  ഫനിനാഗവന്‍ശ് ഇരുപത്തഞ്ചാം രാജാവായ രാമചന്ദ്രദേവാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri