കബീര്‍ധാം - പ്രകൃതിസുന്ദര പുരാതന നഗരം

ഹോം » സ്ഥലങ്ങൾ » കബീര്‍ധാം » ഓവര്‍വ്യൂ

ചത്തീസ്ഗഢില്‍ ദര്‍ഗ്ഗ്, രാജ്നന്ദഗോണ്‍, റായ്പൂര്‍, ബിലാസ്പൂര്‍ എന്നീ നഗരങ്ങള്‍ക്കിടയിലുള്ള മറ്റൊരു നഗരമാണ് കബീര്‍ധാം. 4447.5 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഈ നഗരത്തിന് മുന്‍പ് കവാര്‍ധാ എന്നായിരുന്നു വിളിപ്പേര്.പ്രകൃതിസ്നേഹികളായ സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന മനോഹരദൃശ്യങ്ങളും പ്രസന്നമായ കാലാവസ്ഥയുമാണ് കബീര്‍ധാമിലുള്ളത്. കാടും മലകളും അതിനിടയില്‍ മനോഹരമായ വാസ്തുശില്പങ്ങള്‍ നിറഞ്ഞ ക്ഷേത്രങ്ങളുമൊക്കെയായി ചിത്രം പോലെ മനോഹരമാണ് കബീര്‍ധാമിലെ പ്രദേശങ്ങള്‍.

സാത്പുര പര്‍വ്വതനിരയുടെ അതിര്‍ത്തിയായ മൈക്കല്‍ പര്‍വ്വതനിരകളാണ് കബീര്‍ധാമിന്‍റെ പടിഞ്ഞാറും വടക്കുമുള്ളത്. സകരി നദിയുടെ തെക്കന്‍ തീരത്ത് നില്‍ക്കുന്നത്കൊണ്ട് തന്നെ ഈ പട്ടണത്തിന്‍റെ അഴക് കൂട്ടുന്നു. ഇടതിങ്ങിയ കാടുകളും മലകളുമൊക്കെയായി കണ്ണിന് കുളിര്‍മ്മയേകുന്ന കാഴ്ച്ചകളാണ് കബീര്‍ധാമിലുള്ളത്.

കബീര്‍ സാഹിബിന്‍റെ അവതാരത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് കിട്ടിയത്.കബീര്‍ സാഹിബിന്‍റെ ശിഷ്യനായിരുന്ന ധര്‍മ്മദാസിനേയും ഇവിടെ ആരാധിക്കുന്നുണ്ട്. 1806 മുതല്‍ 1903 വരെ കബീര്‍ പാന്ത് വിശ്വാസികളുടെ ആചാരമായിരുന്ന ഗുരു ഗഡ്ഡി നടക്കുന്നത് ഇവിടെ വച്ചായിരുന്നു.1751 ല്‍ മഹാബലി സിംങാണ് കവര്‍ധാ സ്ഥാപിച്ചത്. 2003 ലാണ് ഈ പ്രദേശത്തിന്‍റെ പേര് കബീര്‍ധാം എന്നാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ബിലാസ്പൂറിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശം വളരെ രാജകീയമായ നിലയിലായിരുന്നു.

ഇവിടത്തെ പ്രദേശവാസികള്‍ പ്രത്യേകിച്ച് മൈക്കല്‍ കുന്നിലെ വാസികള്‍ ഉപയോഗിക്കുന്ന സംസാരഭാഷ അഗാരിയ ആണ്. ഹഫ്, പോക്ക് എന്നീ രണ്ട് നദികളും കബീര്‍ധാമിലൂടെ ഒഴുകുന്നുണ്ട്.മൈക്കല്‍ പര്‍വ്വതനിരയിലെ കേസ്മര്‍ദ ആണ് ഇവിടത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശം.അടിയന്തിര ഘട്ടത്തില്‍ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള താല്‍ക്കാലിക എയര്‍സ്ട്രിപ്പ് എന്ന നിലയില്‍ കബീര്‍ധാമിനെ ഉപയോഗപ്പെടുത്താനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.

Please Wait while comments are loading...