Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജബല്‍പൂര്‍

ജബല്‍പൂര്‍ ടൂറിസം - മാര്‍ബിള്‍ ശിലകളും മറ്റ് കാഴ്ചകളും

25

നര്‍മദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ജബല്‍പൂര്‍ മധ്യപ്രദേശിലെ പ്രമുഖ നഗരങ്ങളിലൊന്നാണ്. പല കാരണങ്ങളാലും പ്രാധാന്യമുള്ള, മധ്യപ്രദേശിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ജബല്‍പൂര്‍. മാര്‍ബിള്‍ ശേഖരത്തിന്‍റെ സാന്നിധ്യത്താല്‍ ഏറെ പ്രശസ്തമാണ് ഇവിടം.

അതിനാല്‍ തന്നെ ജബല്‍പൂരിലെ ബേഡാഗാട്ട് ഒരു പ്രമുഖ സന്ദര്‍ശന കേന്ദ്രവുമാണ്. കോസ്മോപൊളിറ്റന്‍ നഗരമായ ജബല്‍പൂരിലെ വ്യവസായങ്ങളും, സൈന്യത്തിന്‍റെ സാന്നിധ്യവും ഈ പ്രദേശത്തെ സാമ്പത്തിക പുരോഗതിക്ക് കാരണമായി. ചരിത്രത്തിലൂടെ നോക്കിയാല്‍ ഇവിടം ഗോണ്ട്, കാളിചുരി രാജവംശങ്ങള്‍ ഭരിച്ചിരുന്ന ഇടമാണെന്ന് കാണാം. ഇടക്കാലത്ത് മറാത്താരാജവംശവും, മുഗള്‍ വംശവും ബ്രിട്ടീഷുകാരുടെ ആഗമനത്തിന് മുമ്പ്  ഇവിടെ ഭരണം നടത്തിയിരുന്നു.

ജബല്‍പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

നിരവധി സന്ദര്‍ശന കേന്ദ്രങ്ങള്‍ ജബല്‍പൂരില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. ചൗസാത്ത് യോഗിനി ക്ഷേത്രം, പിസാഹരി കി മാഡിയ, തൃപുര സുന്ദരി ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളാണ്. ഡുംന നേച്ചര്‍ റിസര്‍വ് എല്ലാക്കാലത്തും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരിടമാണ്. തദ്ദേശിയരും, വിദേശികളുമായ പക്ഷി നിരീക്ഷകരുടെ ഇഷ്ടകേന്ദ്രമാണ് ബര്‍ഗ്ഗി ഡാം. ഡാമിനടുത്തുള്ള പ്രദേശവും, ദുവാന്തര്‍ വെള്ളച്ചാട്ടവും ജബല്‍പൂരിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

തിലവാര ഗാട്ട്, ഹനുമാന്‍ താള്‍, സംഗ്രാം സാഗര്‍ തടാകം, എന്നിവ മറ്റ് പ്രധാന സ്ഥലങ്ങളാണ്. ജബല്‍പൂരിന്‍റെ ഗതകാലപ്രൗഡിയുടെ സാക്ഷ്യങ്ങളാണ് മദന്‍ മഹലും, ദുര്‍ഗ്ഗാവതി മെമ്മോറിയല്‍ മ്യൂസിയവും. പുരാതനകാലത്തെ കോട്ടകളുടെയും, ക്ഷേത്രങ്ങളുടെയും അവശേഷിപ്പുകള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ബാലന്‍സിങ്ങ് റോക്ക്സ് ഏറെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഒന്നാണ്. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവര്‍ക്ക് ഏറെയിഷ്ടപ്പെടുന്ന സ്ഥലമാണ് ബേഡാഗട്ടിലെ മാര്‍ബിള്‍ പാറകള്‍. നവദമ്പതികളുടെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണിവിടം.

ജബല്‍പൂര്‍ - ചാട്ട്സും, ഖോവ ജിലേബിയും

നാവില്‍ കൊതിയൂറിക്കുന്ന രുചികളുടെ നാടുകൂടിയാണ് ജബല്‍പൂര്‍.. അവയില്‍ പ്രമുഖമാണ് ചാട്ട്, ഖോവ ജിലേബി എന്നിവ. ഇവിടെ ഒരേ തെരുവില്‍‌ തന്നെ പലതരം ചാട്ടുകള്‍ ലഭിക്കും. ജബല്‍പൂരിലെ സായാഹ്നങ്ങള്‍ ചാട്ട്, റബ്രി, ഖോവ ജിലേബി എന്നിവയുടെ ആസ്വാദനം നിറഞ്ഞതാണ്.

ജബല്‍പൂര്‍ - മധ്യപ്രദേശിന്‍റെ സംസ്കാര്‍ധാനി

ജബല്‍പൂര്‍ മധ്യപ്രദേശിന്‍റെ സാംസ്കാരിക കേന്ദ്രം അഥവാ സംസ്കാര്‍ ധാനി ആയാണ് അറിയപ്പെടുന്നത്. ഇവിടം കലയും സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ജബല്‍പൂരിലെ ഒരു പ്രമുഖനായ വ്യക്തിയായിരുന്നു ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഡിസൈന്‍ ചെയ്ത ആര്‍ട്ടിസ്റ്റ് ബിയോഹര്‍ റാം മനോഹര്‍ സിന്‍ഹ.

സ്നൂക്കറിന്‍റെ നാട്

ബ്രിട്ടീഷ് ഭരണകാലത്ത് സ്നൂക്കര്‍ എന്ന കളി കണ്ടുപിടിക്കപ്പെട്ടത് ഇവിടെയാണ്. 1875 ല്‍ ബ്രിട്ടീഷ് പട്ടാളോദ്യോഗസ്ഥരാണ് ബില്യാര്‍ഡ്സ് കളിക്ക് തുടക്കമിട്ടത്.

ജബല്‍പൂരിലേക്കുള്ള യാത്ര

ജബല്‍പൂരിലേക്ക് വിമാനം, റെയില്‍, റോഡ് മാര്‍ഗങ്ങളില്‍ എത്തിച്ചേരാം. ഒരു റെയില്‍വേസ്റ്റേഷനും, ചെറിയൊരു വിമാനത്താവളവും ഇവിടെയുണ്ട്. ഡുംന എയര്‍പോര്‍ട്ട് എന്ന എയര്‍പോര്‍ട്ടില്‍ നിന്ന് മുംബൈ, ഇന്‍ഡോര്‍., ഡല്‍ഹി എന്നിവടിങ്ങളിലേക്ക് ഇടക്കിടക്ക് വിമാന സര്‍വ്വീസുണ്ട്. മികച്ച കാലാവസ്ഥയുള്ള ശൈത്യകാലത്താണ് ജബല്‍പൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം.

ജബല്‍പൂര്‍ പ്രശസ്തമാക്കുന്നത്

ജബല്‍പൂര്‍ കാലാവസ്ഥ

ജബല്‍പൂര്‍
33oC / 91oF
 • Haze
 • Wind: N 0 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജബല്‍പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ജബല്‍പൂര്‍

 • റോഡ് മാര്‍ഗം
  മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളുമായി മികച്ച റോഡ് ഗതാഗത സൗകര്യം ജബല്‍പൂരില്‍ നിന്നുണ്ട്. പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ ജബല്‍പൂരില്‍ നിന്ന് സര്‍വ്വീസുകള്‍ നടത്തുന്നു. ബസ് വഴി ജബല്‍പൂരിലേക്ക് സുഗമമായി എത്തിച്ചേരാം. ടാക്സി സര്‍വ്വീസും ഇവിടേക്ക് ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  മധ്യപ്രദേശിലെ നഗരങ്ങളുമായും, ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളുമായും ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബന്ധപ്പെടാം. ഡെല്‍ഹി, മുംബൈ, കല്‍ക്കത്ത, അഹമ്മദാബാദ്, ചെന്നൈ, ഭോപ്പാല്‍ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് സ്ഥിരമായി ട്രെയിനുകളുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ജബല്‍പൂരില്‍ വിമാനത്താവളമില്ല. അടുത്തുള്ള വിമാനത്താവളം ഡുംന എയര്‍പോര്‍ട്ടാണ്. നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണിത്. മുംബൈ, ഇന്‍ഡോര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് വിമാനം ലഭിക്കും. ഡല്‍ഹി വിമാനം ഭോപ്പാല്‍ വഴിയാണ്.
  ദിശകള്‍ തിരയാം

ജബല്‍പൂര്‍ ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
23 Sep,Wed
Return On
24 Sep,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Sep,Wed
Check Out
24 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Sep,Wed
Return On
24 Sep,Thu
 • Today
  Jabalpur
  33 OC
  91 OF
  UV Index: 9
  Haze
 • Tomorrow
  Jabalpur
  30 OC
  87 OF
  UV Index: 9
  Sunny
 • Day After
  Jabalpur
  32 OC
  90 OF
  UV Index: 9
  Sunny

Near by City