ദുര്‍ഗ്ഗാംബികാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു പുരാതന ക്ഷേത്രമാണ് ശ്രീകാളഹസ്‌തിയിലെ ശ്രീ ദുര്‍ഗ്ഗാംബികാ ക്ഷേത്രം. ഭൂരിപക്ഷം ക്ഷേത്രങ്ങളെയും പോലെ ഇതും ഒരു കുന്നിന്‍ മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാളഹസ്‌തീശ്വര ക്ഷേത്രത്തിന് വടക്കുവശത്തായി സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 800 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ മനോഹാരിത നുകരാനായി പ്രദേശവാസികളും വിനോദസഞ്ചാരികളും ഇവിടം സന്ദര്‍ശിക്കുന്നു.
മലയുടെ അടിവാരത്തു നിന്ന് ക്ഷേത്രം വരെ വിശാലമായ പടവുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ക്ഷേത്രത്തിലേക്കുള്ള യാത്ര അനായാസവും സുഖകരവുമാക്കുന്നു. ഹിന്ദു വിശ്വാസം അനുസരിച്ച് ദേവിമാര്‍ ജീവദായിനിമാരാണ്. അവര്‍ ജീവന്‍ നല്‍കുക മാത്രമല്ല അതിനെ പരിപാലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തുകാര്‍ ദുര്‍ഗ്ഗാംബികാ ദേവിക്ക് തങ്ങളുടെ ജീവിതത്തില്‍ വലിയ സ്ഥാനമാണ് നല്‍കുന്നത്. ദേവീപ്രീതിക്കായി നൂറുകണക്കിന് ഭക്തര്‍ ഓരോ വര്‍ഷവും ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്.



Click it and Unblock the Notifications