വാസ്തുവിദ്യയിലെ പ്രത്യേകതയാണ് ഈ കോട്ടയെ വ്യത്യസ്തമാക്കുന്നത്. സപ്‌നി ഗ്രാമത്തിനടുത്താണ് ഈ കോട്ട. രണ്ട് കെട്ടിടങ്ങളെ കൂട്ടിച്ചേര്‍ത്താണ് ഈ കോട്ട പണിതിരിക്കുന്നത്. കെട്ടിടത്തിലെ 7 നിലയുള്ള പ്രധാന ഗോപുരം ഏറെ പഴക്കമുള്ളതാണ്. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ ഒരു കാളിയുടെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമുണ്ട്. റാംപുറിലെ രാജ പദം സിംഗ് ആണേ്രത കെട്ടിടത്തിന്റെ മുന്‍ഭാഗം പണികഴിപ്പിച്ചത്. കോട്ടയുടെ വാതില്‍പ്പാളികളിലെല്ലാം മനോഹരമായ കൊത്തുപണികളുണ്ട്.



Click it and Unblock the Notifications