പിയോ എന്നുകൂടി അറിയപ്പെടുന്ന ഈ സ്ഥലമാണ് കിന്നൗര്‍ ജില്ലയുടെ തലസ്ഥാനം. ഷിംലയില്‍ നിന്നും 260 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം. സമുദ്രനിരപ്പില്‍ നിന്നും 2290 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. കന്നൗറയെന്നും കിന്നൗറയെന്നും പണ്ടുകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലമാണത്രേ ഇന്നത്തെ പിയോ. 9, 13 നൂറ്റാണ്ടുകളില്‍ തിബറ്റിലെ ഗുഗെ സാമ്രാജ്യത്തിന് കീഴിലായിരുന്നു ഈ പ്രദേശം. പിന്നീട് ഏഴായി വിഭജിക്കപ്പെട്ട ഈ സ്ഥലം സാത് ഖുണ്ട് എന്ന് അറിയപ്പെടാന്‍ തുടങ്ങി.
സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കാറുള്ള ബുദ്ധ മഹോത്സവ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്. റിക്കോങ് പിയോയില്‍ നിന്നാല്‍ കിന്നൗര്‍ കലാസ് പര്‍വ്വതത്തിന്റെ മനോഹരമായ കാഴ്ച കാണാം. കിന്നൗറില്‍ നിന്നും റിക്കോങ് പിയോ വരെ മികച്ച ട്രക്കിങ് ട്രെയിലുകളുമുണ്ട്. കിന്നൗറില്‍ നിന്നും നടന്ന് ഇവിടെയെത്താന്‍ ഏതാണ്ട് 4-5 ദിവസങ്ങള്‍ വേണ്ടിവരും