കല്‍പ്പറ്റയിലെ മാത്രമല്ല, വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്ററാണ് ചെമ്പ്രാ പീക്കിന്റെ ഉയരം. ട്രക്കിംഗ് പ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്. സാഹസികരായ ച്രക്കിംഗ് പ്രിയര്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്യാംപുകള്‍ അവിടവിടെയായി കാണാന്‍ സാധിക്കും.
ട്രക്കിംഗുകാര്‍ക്കായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വലിയ ബാഗുകളും കാന്‍വാസും സ്ലീപ്പിംഗ് ബാഗുകളും പോലുള്ള ട്രക്കിംഗ് ഉപകരണങ്ങള്‍ വിതരണം ചെയ്യാറുണ്ട്. ഒപ്പം ഗൈഡിനേയും ഇവിടെനിന്നും കിട്ടും. ഇതൊക്കെയാണെങ്കിലും ചെമ്പ്രാ പീക്കില്‍ ഒരു ട്രക്കിംഗിന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ പക്കല്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്.



Click it and Unblock the Notifications