ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എര്‍ത്ത് ഡാമുകളിലൊന്നാണ് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാം. കല്‍പ്പറ്റയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരത്തായാണ് കാരാപ്പുഴ ഡാം സ്ഥിതിചെയ്യുന്നത്. കാരാപ്പുഴ ലേക്കിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. നിരവധി തടാകങ്ങള്‍ ചെന്നുചേരുന്ന മനോഹരമായ ഭൂപ്രകൃതിയാണ് കാരാപ്പുഴ ഡാം പരിസരത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. പ്രകൃതിക്കാഴ്ചകള്‍ കാണാനും പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലമാണ് കാരാപ്പുഴ ഡാം. ഫോട്ടോഗ്രഫി പ്രിയര്‍ക്കും ഇവിടം ഏറെ ഇഷ്ടമാകുമെന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications