പല്ലവരാജാവായ നരസിംഹവര്‍മ്മന്‍ എട്ടാം നൂറ്റാണ്ടില്‍ പണിത ഈ ശിവക്ഷേത്രമാവാം ഇവിടത്തെ ഏറ്റവും പ്രാചീനമായ ക്ഷേത്രം. ചരല്‍ക്കല്ലുകള്‍ കൊണ്ടുള്ള പറമ്പും അക്കാലത്തെ ശില്പകലാചാതുരി എടുത്ത് കാട്ടുന്ന കൊത്തുപണികളും ഈ ക്ഷേത്രത്തിലുണ്ട്. ദ്രാവിഡ സംസ്ക്കാരത്തിന്റെ സ്വാധീനവും ശില്പവേലകളില്‍ കാണാം. ഇക്കാരണത്താലാവാം പകുതി മൃഗരൂപത്തിലുള്ള ദേവഗണങ്ങളുടെ രൂപങ്ങളും
ഇവിടത്തെ ചുവരുകളിലും സ്തൂപങ്ങളിലും കൊത്തിവെച്ചിട്ടുണ്ട്.ഈ കൊത്തുവേലകള്‍ക്ക് പുറമെ ഒരു ചെറിയ കോവിലിന് മുകളിലെ ‘വിമാന’ എന്നറിയപ്പെടുന്ന ഗോപുരവും ഏറെ പ്രസിദ്ധമാണ്. ശിവന്റെ നടരാജ മുദ്രണങ്ങളുള്ള ധാരാളം ഫലകങ്ങളും ഇവിടെയുണ്ട്.



Click it and Unblock the Notifications