ഏഴാം നൂറ്റാണ്ടില്‍ പല്ലവ രാജാവായ നന്ദിവര്‍മ്മന്‍ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ഈ വിഷ്ണുക്ഷേത്രത്തിന്റെ മുഖ്യ ദേവാലയത്തിന് മൂന്ന് പ്രത്യേകമായ നിരപ്പുകളുണ്ട്. ഇവിടെ ഭഗവാന്റെ രൂപങ്ങള്‍ മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്. ഭഗവാന്‍ നില്ക്കുകയും ഇരിക്കുകയും ശയിക്കുകയും ചെയ്യുന്ന രൂപങ്ങളാണിവ.
ആയിരം സ്തംഭങ്ങളുള്ള ഹാള്‍ ആണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഓരോ സ്തൂപത്തിലും വ്യത്യസ്തമായ ഓരോ രൂപം മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഇത് കാണാനായി ഇവിടേക്ക് എല്ലാ വര്‍ഷവും പ്രവഹിക്കുന്നത്.
ക്ഷേത്രത്തിലെ ഇടനാഴികളിലുള്ള സ്തൂപങ്ങളില്‍ സിംഹത്തിന്റെ രൂപം കൊത്തിവെച്ചിട്ടുണ്ട്. മതപരമായും ചരിത്രപരമായും മികവ് പുലര്‍ത്തുന്നതാണ് ഇവിടത്തെ വാസ്തുകലകള്‍. ക്ഷേത്രചുമരുകളില്‍ കോറിവെച്ചിരിക്കുന്ന ലിഖിതങ്ങളില്‍ ചാലൂക്യന്മാര്‍ക്കും പല്ലവര്‍ക്കുമിടയിലുണ്ടായിരുന്ന പോരാട്ടത്തിന്റെ കഥകളും പരാമര്‍ശിക്കുന്നുണ്ട്.



Click it and Unblock the Notifications