ഹസ്തഗിരി ക്ഷേത്രം, അത്തിയൂരന് എന്നീ പേരുകളിലും പ്രസിദ്ധമാണ് വരദരാജ പെരുമാള്‍ ക്ഷേത്രം. സഞ്ചാരികളായ 12 സന്യാസിമാര്‍ സന്ദര്‍ശിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് കരുതപ്പെടുന്നു. വിഷ്ണുഭഗവാനാണ് ഇവിടത്തെ പ്രതിഷ്ട. കാഞ്ചീപുരത്തെ വിഷ്ണുകാഞ്ചി മേഖലയിലാണ് ഇത് നിലകൊള്ളുന്നത്. ഹിന്ദു പണ്ഡിതനായ രാമാനുജന് തന്റെ ജീവിതത്തിലെ ചില നാളുകള്‍ ഇവിടെ കഴിച്ചുകൂട്ടിയതായാണ് പുരാണം.
ഏകാംബര ക്ഷേത്രവും കാമാക്ഷിയമ്മന്‍ ക്ഷേത്രവും സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ “മുമൂര്ത്തി വാസം” അഥവാ മൂന്ന് മൂര്‍ത്തികളുടെ വാസ സ്ഥാനം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഈ ക്ഷേത്രത്തിലുമെത്തുന്നു. പെരുമാള്‍ കോവില്‍ എന്നും വിളിക്കപ്പെടുന്ന ഈ ക്ഷേത്രം വിഷ്ണുഭക്തരായ വിശ്വാസികള്‍ കാണാതെ പോകാറില്ല.
ഉത്സവകാലത്തിന്റെ സമാരംഭം കുറിച്ച് കൊണ്ട് വലിയ കുടകള്‍ ചൂടി വര്‍ഷത്തിലൊരിക്കല്‍ ഇവിടെ കൊണ്ടാടുന്ന മഹോത്സവം നാട്ടുകാര്ക്കിടയിലെന്ന പോലെ വിദേശികള്‍ക്കിടയിലും പ്രസിദ്ധമാണ്. മെയ്, ജൂണ്‍ മാസങ്ങളില്‍ ആഘോഷിച്ച് വരാറുള്ള ബ്രഹ്മോത്സവവും ഇവിടത്തെ വര്‍ണ്ണപ്പകിട്ടാര്‍ന്ന മഹോത്സവമാണ്.