കാന്‍ഗ്രയിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നാഗര്‍കോട്ട് കോട്ട. നേരത്തെ ഇത് നാഗര്‍കോട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ബന്‍ഗംഗ, മാഞ്ജി നദികളുടെ സംഗമസ്ഥാനത്തെ ഒരു മലയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയില്‍ നിന്നാല്‍ കാന്‍ഗ്ര താഴ്വരയുടെ മനോഹാരിത ആസ്വദിക്കാം. ഭീമാകാരമായ തടിവാതിലുകള്‍ ഇവിടെ കാണാം.
കോട്ടയിലെ രഞ്ജിത് സിംഗ് കവാടവും ജഹാംഗിരി കവാടവും മതിലുകള്‍ കൊണ്ട് ബന്ധിച്ചിരിക്കുന്നു. ജഹാംഗിരി കവാടം ജഹാംഗിര്‍ പ്രാര്‍ത്ഥിച്ചിരുന്ന പള്ളിയിലേക്കുള്ള വഴിയിലേക്ക് തുറക്കുന്നു. മെഹ്റബ് എന്നറിയപ്പെടുന്ന ഒരു കമാനം പള്ളിക്ക് സമീപത്തുണ്ട്. ഈ കമാനം നാശത്തിന്റെ വക്കിലാണ്. മറ്റുപല നിര്‍മ്മിതികളുടെയും അവശിഷ്ടങ്ങളും പള്ളിക്ക് സമീപമുണ്ട്.
മെഹ്റബിന് അപ്പുറത്താണ് അന്ധേരി കവാടം. ഇവിടെ നിലനില്‍ക്കുന്ന കവാടങ്ങളില്‍ ഏറ്റവും പുരാതനമായത് ദര്‍ശിനി കവാടമാണ്. മനോഹരമായ ഒരു നടുമുറ്റത്തേക്കാണ് ഈ കവാടം തുറക്കുന്നത്. കല്ലുകള്‍ പാകി മനോഹരമാക്കിയ മുറ്റം അതിരുകള്‍ വരെ വ്യാപിച്ചു കിടക്കുന്നു. എല്ലാ ഭരണാധികാരികളും നഗര്‍കോട്ട് കോട്ടയില്‍ നിരവധി മതപരമായ നിര്‍മ്മിതികള്‍ നടത്തിയിട്ടുണ്ട്. ജൈന ക്ഷേത്രങ്ങള്‍, ക്ഷേത്രങ്ങള്‍, ശീഷ് മഹല്‍, കണ്ണാടി പതിപ്പിച്ച മുറികള്‍ എന്നിവ കോട്ടയില്‍ കാണാം. കോട്ടയുടെ മുകളിലാണ് കണ്ണാടി പതിപ്പിച്ച മുറി. മട്ടുപ്പാവില്‍ നിന്നും വീക്ഷാഗോപുരത്തില്‍ നിന്നും നോക്കിയാല്‍ മനോഹരമായ പ്രകൃതി നിങ്ങള്‍ക്ക് മുന്നില്‍ തെളിയും.