ഹിന്ദു ദേവിയായ ബജ്രെശ്വരിയുടെ പ്രതിഷ്ടയുള്ള ക്ഷേത്രമാണിത്. പതിനൊന്നാം നുറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മനോഹരമായ കൊത്തു പണികള്‍ കൊണ്ടും ശിഖര മാതൃകയിലുള്ള നിര്‍മ്മാണ ശൈലി കൊണ്ടും വ്യത്യസ്തമായ കാഴ്ചയാണ്. ക്ഷേത്രത്തിന്റെ പ്രവേശന ഭാഗത്തായുള്ള തൂണുകളിലൊന്നില്‍ ഇതിന്റെ നിര്‍മ്മാണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.
സിംഹത്തിന്റെ പുറത്ത് വിരാജിക്കുന്ന ചതുര് ഭുജത്തോടു കൂടിയ ദുര്‍ഗ ദേവിയുടെയും വൈകുന്ഠ വാസനായ വിഷ്ണുവിന്റെയും ചിത്രങ്ങള്‍ ക്ഷേത്ര ചുറ്റളവിലായി കാണാം. കൂടാതെ മറ്റു ദേവീ ദേവന്മാരുടെ വിവിധ ശില്പങ്ങളും ഇവിടുത്തെ തൂണുകളില്‍ കൊത്തി വച്ചിട്ടുണ്ട്.