കാന്‍ഗ്രയിലെ കഥഗഢിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് ശിവക്ഷേത്രം. ധരംശാലയില്‍ നിന്ന് 54.7 കിലോമീറ്ററും സിംലയില്‍ നിന്ന് 181 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ശിവനെ പൂജിക്കാനായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്. ലംബമായി രണ്ടായി പകുത്ത വലിയൊരു ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇതില്‍ വലിയ ഭാഗം ശിവനായും ചെറിയ ഭാഗം പാര്‍വ്വതീ ദേവിയായും ആരാധിക്കപ്പെടുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച ശിവലിംഗ ഭാഗങ്ങള്ക്കിടിയിലെ അകലം കൂടുകയും കുറയുകയും ചെയ്യും.
ഒരിക്കല്‍ തങ്ങളില്‍ ആര്‍ക്കാണ് കൂടുതല്‍ ശക്തിയെന്ന് തെളിയിക്കാനായി വിഷ്ണുവും ബ്രഹ്മാവും തമ്മില്‍ യുദ്ധം നടന്നു. ഇതു കണ്ട ശിവന് അഗ്നിദണ്ഡ് കൊണ്ട് ഇവരുടെ യുദ്ധം തടസ്സപ്പെടുത്തി. ആ അഗ്നിദണ്ഡാണ് ശിവലിംഗത്തിന്റെ രൂപത്തില്‍ ഇവിടെ സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം.