ധര്‍മടത്തുനിന്നും കേവലം 100 മീറ്റര്‍ മാത്രം മാറിയാണ് മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ധര്‍മടം ദ്വീപ്. തെങ്ങിന്‍തോപ്പുകളും പച്ചിലക്കാടുകളും നിറഞ്ഞ അഞ്ചേക്കറിലധികം വരുന്ന പ്രദേശമാണിത്. തലശ്ശേരിയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ധര്‍മടം ബീച്ചിന് ഗ്രീന്‍ ഐലന്‍ഡ് എന്നൊരു പേരുകൂടിയുണ്ട്.
മുഴപ്പിലങ്ങാട് ബീച്ചില്‍ നിന്നും ദൂരക്കാഴ്ചയായി ധര്‍മടം ദ്വീപ് കാണാം. വളരെയധികം ശ്രദ്ധയോടെ വേണം ധര്‍മടം ദ്വീപിലേക്കെത്തിച്ചേരാന്‍. മാത്രമല്ല, അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയതിനു ശേഷം മാത്രമേ ധര്‍മടം ദ്വീപിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ.



Click it and Unblock the Notifications