കണ്ണൂരിന് സമീപപ്രദേശത്തുള്ള ഏഴിമല പ്രകൃതിക്കാഴ്ചകളിഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. സമുദ്രനിരപ്പില്‍നിന്നും ഏതാണ്ട് 290 മീറ്റര്‍ ഉയരത്തിലാണ് ഏഴിമല സ്ഥിതിചെയ്യുന്നത്. പ്രാചീനകാലത്ത് മൂഷിക രാജവംശത്തിന്റെ ആസ്ഥാനമായി കരുതപ്പെടുന്ന ഏഴിമല വളരെയധികം ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണ്. ശ്രീബുദ്ധന്‍ ഏഴിമല സന്ദര്‍ശിച്ചിരുന്നതായും പ്രസിദ്ധമായ ഒരു കഥയുണ്ട്. രാമായണത്തിലെ ചില സംഭവങ്ങള്‍ നടന്നത് ഏഴിമലയിലാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ഹനുമാന്‍ ക്ഷേത്രമാണ് ഏഴിമലയിലെ ഏറ്റവും ആകര്‍ഷകമായ ഒരു കാഴ്ച. മനോഹരമായ ലൈറ്റ് ഹൗസും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചയൊരുക്കുന്നു. 2009ല്‍ നേവല്‍ അക്കാദമി സ്ഥാപിക്കപ്പെട്ടതോടെ ഏഴിമല ഇന്ത്യന്‍ നേവിയുടെ കീഴിലാകുകയും ഇവിടേക്ക് പ്രവേശനം കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും ചെയ്തുവരുന്നു.



Click it and Unblock the Notifications