ഇന്ത്യയിലെ നീളംകൂടിയ ഡ്രൈവ് ഇന്‍ ബീച്ച് എന്നതാണ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ചിനെ വിനോദസഞ്ചാരഭൂപടത്തില്‍ ശ്രദ്ധേയമായ ഒന്നാക്കുന്നത്. തലശ്ശേരിയില്‍ നിന്നും എട്ടും കണ്ണൂരില്‍ നിന്നും 16 ഉം കിലോമീറ്റര്‍ ദൂരത്തിലാണ് മുഴപ്പിലങ്ങാട് ബീച്ച്. നാഷണല്‍ ഹൈവേ 17 ന് സമാന്തരമായി കിടക്കുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ദിനം പ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് വന്നെത്തുന്നത്.
ഏപ്രില്‍ മാസത്തെ ഉത്സവസീസണില്‍ മുഴപ്പിലങ്ങാട് ബീച്ച് തിരക്കേറിയതാകും. ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ ഡ്രൈവ് ചെയ്ത് ഇവിടെ കടല്‍ക്കാഴ്ചകള്‍ കാണാം. കടലില്‍ നീന്താനായി സാഹസികരായ ഒട്ടേറെ ചെറുപ്പക്കാര്‍ ഇവിടെയെത്തുന്നു. പച്ചത്തുരുത്തെന്ന് അറിയപ്പെടുന്ന ധര്‍മടം ദ്വീപിലേക്ക് ഇവിടെ നിന്നും കേവലം 200 മീറ്റര്‍ ദൂരമേയുള്ളൂ. മഴക്കാലത്ത് ഇവിടെക്ക് ആളുകളെത്തുക കുറവാണ്. മറ്റേതുകാലത്തും മുഴപ്പിലങ്ങാട് ബീച്ച് സന്ദര്‍ശന യോഗ്യമാണ്.



Click it and Unblock the Notifications