കണ്ണൂരില്‍ നിന്നും അല്‍പം മാറി എടക്കാടാണ് പ്രശസ്തമായ ഊര്‍പഴശ്ശി കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൂന്ന് പ്രധാന ദേവതകളാണ് ഊര്‍പഴശ്ശി കാവ് ക്ഷേത്രത്തിലുളളത്. ഭഗവതി, ഊര്‍പഴശ്ശി ദൈവത്താര്‍, വേട്ടക്കൊരുമകന്‍ എന്നിവയാണ് അത്. ശൈവ, വൈഷ്ണവ, ശാക്തേയ ശക്തികളുടെ സംഗമകേന്ദ്രമെന്ന പ്രത്യേകതയും ഊര്‍പഴശ്ശി കാവ് ക്ഷേത്രത്തിനുണ്ട്.
പ്രധാന പ്രതിഷ്ഠയ്ക്കുപുറമേ, ഭക്തര്‍ അടക്കയും വെറ്റിലയും ഉണക്കലരിയും വഴിപാടായി സമര്‍പ്പിക്കുന്ന തൊണ്ടച്ചനാണ് ഇവിടെ ആരാധിക്കപ്പെടുന്ന മറ്റൊരു മൂര്‍ത്തി. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ക്ഷേത്രം പുനരുദ്ധാരണം ചെയ്യപ്പെട്ടതെന്നാണ് കരുതുന്നത്. നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ നടത്തപ്പെടുന്ന 41 ദിവസത്തെ മണ്ഡലവിളക്ക് മഹോത്സവം, ശിവരാത്രി, പട്ടത്താനം, വെളളാട്ടം, കളിയാട്ടം, വേട്ടയ്‌ക്കൊരുമകന്‍ പാട്ട് തുടങ്ങിയവയാണ് ഊര്‍പഴശ്ശി കാവ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍.



Click it and Unblock the Notifications