കണ്ണൂരിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വളരെയധികം പ്രാധാന്യമുളളതാണ് നിരവധി സാംസ്‌കാരിക പ്രത്യേകതകളുളള മാവിലായിക്കാവ് ക്ഷേത്രം. പ്രമുഖ കമ്യൂണിസ്റ്റ് നേതാവായ ഏ കെ ജിയുടെ ജന്മസ്ഥലമായ മാവിലായി എന്ന സ്ഥലത്താണ്മാവിലായിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ - കൂത്തുപറമ്പ റൂട്ടിലായി കണ്ണൂരില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് മാവിലായിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഗണപതി, വേട്ടക്കൊരുമകന്‍, ദൈവത്താര്‍, ഭഗവതി എന്നിവയാണ് മാവിലായിക്കാവ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ആടിയുല്‍സവമാണ് മാവിലായിക്കാവ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. മേടമാസത്തിലെ ആടിയുല്‍സവത്തിന് നിരവധി ഭക്തര്‍ ക്ഷേത്രത്തിലെത്തിച്ചേരുന്നു. പെരുവണ്ണാന്‍മാര്‍ കെട്ടിയാടുന്ന മാവിലാക്കാവ് തെയ്യമാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം.



Click it and Unblock the Notifications