സിങ്ഹാനിയ കുടുംബത്തിന്റെം ജെകെ ട്രസ്റ്റ് അരനൂറ്റാണ്ട് മുമ്പ് പണിതീര്‍ത്ത ഈ ക്ഷേത്രം ജെ കെ ക്ഷേത്രം എന്നും അറിയപ്പെടുന്നു. പ്രാചീനതയുടെയും ആധുനികതയുടെയും സമന്വയം ഈ ക്ഷേത്രത്തിന്റെ രൂപകല്പനയില്‍ കാണാം. ഉയരത്തിലുള്ള മേല്ക്കൂര കൊണ്ട് നിര്‍മിച്ച മണ്ഡപമാണ് ഇതിനുള്ളത്. ഹിന്ദു ദേവന്മാര്‍ക്കും ദേവകള്‍ക്കും സമര്‍പ്പിച്ചിരിക്കുന്ന അഞ്ച് ശ്രീകോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. രാധയ്ക്കും കൃഷ്ണനുമാണ് അവയിലൊന്ന്.
ഹനുമാന്‍, ലക്ഷ്മി നാരായണ്‍, അര്‍ധനാരീശ്വര്‍, നര്‍മദേശ്വര്‍ എന്നിവക്കായാണ് മറ്റു കോവിലുകള്‍. ഉയരത്തിലുള്ള മേല്ക്കൂ രയുള്ള മണ്ഡപത്തിനകത്താണ് മനോഹരമായ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. മനോഹരമായ പാര്‍ക്കിനും തടാകത്തിനും സമീപത്താണ് ക്ഷേത്രം. രാത്രികാലങ്ങളില്‍ വെളിച്ചത്തില്‍ കുളിച്ച് നില്ക്കുന്ന ക്ഷേത്രത്തിന്‍റെ ജലത്തിലുണ്ടാകുന്ന പ്രതിബിംബം മനംകുളിര്‍പ്പിക്കുന്ന കാഴ്ചയാണ്.



Click it and Unblock the Notifications