കപൂര്‍ത്തലയില്‍ നിന്ന് 5 കിലോമീറ്റര്‍ അകെല കാളി ബെയ്ന്‍ നദിയിലാണ് കാഞ്ച്‍ലി ചതുപ്പ് പ്രദേശം. വൈവിധ്യമാര്‍ന്ന സസ്യ ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായി ഇവിടം ഒരു പ്രമുഖ സന്ദര്‍ശന കേന്ദ്രം കൂടിയാണ്. അമ്പതോളമിനത്തില്‍പ്പെട്ട ദേശാടനപക്ഷികള്‍ ഇവിടെയെത്തുന്നതായാണ് കണക്ക്. പ്രകൃതി സ്നേഹികളുടെയും, വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെയും ഇഷ്ട സ്ഥലമായ ഇവിടെ ബോട്ട്സവാരിക്കും, മീന്‍പിടുത്തത്തിനും സൗകര്യമുണ്ട്.



Click it and Unblock the Notifications