മഹാരാജാ ജഗജിത് സിങ്ങിന്റെ ഭരണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സ്മാരകമായി 1916 ലാണ് ജൂബിലി ഹാള്‍ നിര്‍മ്മിച്ചത്. മഹാരാജാ ജഗ്ജിത് സിങ്ങിന്റെ പഴയ ദര്‍ബാര്‍ ഹാള്‍ ഇന്ന് നവാബ് ജസ്സാ സിങ്ങ് അലുവാലിയ ഗവണ്മെന്റ് കോളേജായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ആകര്‍ഷകമായ രൂപം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഹരിതാഭമായ പശ്ചാത്തലവും, ശാന്തതയും ഇവിടം സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട ഇടമാക്കുന്നു.