കപൂര്‍ത്തല നഗരമധ്യത്തിലായി സ്ഥിതി ചെയ്യുന്ന മൂരിഷ് മോസ്ക് പഴയകാല ഭരണാധികാരികളുടെ വിശാലവും, സഹിഷ്ണുതാപരവുമായ ചിന്തയുടെ പ്രതീകമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മൂരിഷ് മോസ്കിനെ ഇന്ത്യയുടെ ദേശീയ സ്മാരകമായി പരിഗണിക്കുന്നു.
മോറോക്കോയിലെ മരകേഷ് മോസ്കുമായി സാമ്യമുള്ളതാണ് ഫ്രഞ്ച് വാസ്തുശില്പിയായ എം. മാന്‍ട്യൂക്സ് ഡിസൈന്‍ ചെയ്ത ഈ കെട്ടിടം. ഈ കെട്ടിടത്തിന്‍റെ താഴികക്കുടത്തിന്‍റെ അലങ്കാരപണികള്‍ നിര്‍വ്വഹിച്ചത് ലാഹോറിലെ മേയോ ആര്‍ട്സ് സ്കൂളിലെ കലാകാരന്മാരാണ്.
മോസ്കിന്‍റെ വിശാലമായ മുറ്റം വേര്‍തിരിച്ചിരിക്കുന്നത് ഉയര്‍ന്നതരം ഇന്ത്യന്‍ മാര്‍ബിള്‍ ഉപയോഗിച്ചാണ്. ഇത് പരിസരത്തിന് കുലീനമായ പ്രൗഡി നല്കുന്നു. ചരിത്രത്തിലും, കലയിലും തല്പരരായ സഞ്ചാരികളെ ഈ കെട്ടിടം ആകര്‍ഷിക്കുമെന്നത് തീര്‍ച്ചയാണ്.



Click it and Unblock the Notifications