ഹിന്ദു ദേവന്‍മാര്‍ക്കും, ദേവതമാര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന അഞ്ച് ചെറിയ ക്ഷേത്രങ്ങളാണ് പാഞ്ച് മന്ദിര്‍. ക്ലാസ്സിക് ശൈലിയിലുള്ള ഈ ക്ഷേത്രങ്ങള്‍ ഫത്തേഹ് സിങ്ങ് അലുവാലിയയുടെ ഭരണകാലത്താണ് നിര്‍മ്മിക്കപ്പെട്ടത്. ഇതിന്‍റെ പ്രധാനവാതില്‍ക്കല്‍ നിന്നാല്‍ അഞ്ച് ക്ഷേത്രങ്ങളുടെയും ദ്രുതവീക്ഷണം സാധ്യമാകും.
ഇന്ത്യയില്‍ സൂര്യദേവനെ ആരാധിക്കുന്ന രണ്ട് ക്ഷേത്രങ്ങളില്‍ ഒന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മാവിന്‍റെ പ്രശസ്തമായ ഒരു വിഗ്രഹവും ഇവിടെ കാണാനാവും. ദിവസവും നൂറുകണക്കിന് ഭക്തര്‍ ഇവിടം സന്ദര്‍ശിച്ചുവരുന്നു.



Click it and Unblock the Notifications