മഹാരാജാ ജഗ്ജിത് സിങ്ങിന്‍റെ കൊച്ചുമകന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ വില്ല. വില്ല എന്ന പേരിലറിയപ്പെടുന്ന ഈ കെട്ടിടം നഗരത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ്. 1899 ല്‍ ജെ.ഒ.എസ് വില്‍മറാണ് ഈ കെട്ടിടം ഡിസൈന്‍ ചെയ്തത്. ആദ്യകാലത്ത് രാജാകുടുംബാഗങ്ങള്‍ നായാട്ടിന് പോകുമ്പോള്‍ താമസിച്ചിരുന്നത് ഇവിടെയാണ്.
പിന്നീട് ജഗ്ജിത് സിങ്ങിന്‍റെ സ്പെയിന്‍കാരിയായ ഭാര്യ അനിത ദെല്‍ഗ്രാഡയുടെ വസതിയായി ഇവിടം മാറ്റി. ഇപ്പോളിവിടം ഒരു പ്രമുഖ പിക്നിക് കേന്ദ്രമാണ്. സന്ദര്‍ശകര്‍ക്ക് ബോട്ട്സവാരിക്കും, മീന്‍പിടിക്കാനും ഇവിടെ സൗകര്യമുണ്ട്.



Click it and Unblock the Notifications