മധുരയ്ക്കടുത്തുള്ള ഈ ക്ഷേത്രത്തില്‍ ശ്രീമുരുകനും സഖിമാരായ വള്ളിയും ദേവയാനിയുമാണ് പ്രതിഷ്ഠകള്‍. ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം. ആറ് മുഖങ്ങളോട് കൂടിയ മുരുകവിഗ്രഹമാണ് ക്ഷേത്രത്തിന്റെ എടുത്ത്പറയേണ്ട പ്രത്യേകത. 'ശണ്മുഖ ദേവന്‍' അഥവാ ആറ് മുഖങ്ങളോട് കൂടിയ ദേവന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ക്ഷേത്രത്തിലേക്കുള്ള കുന്ന് കയറുമ്പോള്‍ താഴ്വാരത്ത് ഗണേശ ക്ഷേത്രം കാണാം. അതിനോട് ചേര്‍ന്ന് ഒരു മുരുകക്ഷേത്രവും. അവിടെ 'പളനി മുരുകന്റെ'രൂപത്തിലാണ് ഇദ്ദേഹം.



Click it and Unblock the Notifications