ശ്രീ താക്കൂര്‍ അങ്കുല്‍ചന്ദ്രയുടെ മതപ്രങാഷണങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പണികഴിപ്പിച്ച ക്ഷേത്രമാണ് താക്കൂര്‍ അങ്കുല്‍ചന്ദ്ര ക്ഷേത്രം. ഭക്തരെ സമാധാനത്തോടെയും ശാന്തതയോടെയും ജീവിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ക്ഷേത്രത്തിന്റെ ലക്ഷ്യം. അദൃശ്യമായ പരമശക്തി നമ്മള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും കാണുന്നുണ്ടെന്നും നമ്മുടെ ജീവിതം രൂപപെടുത്തുന്നതില്‍ ഈ പ്രവര്‍ത്തികള്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്നുമാണ് ക്ഷേത്രത്തിലെ മതപ്രവാചകര്‍ വിശ്വസിക്കുന്നത്. താക്കൂറിന്റെ അനുഗ്രഹത്തിനും ധര്‍മ്മോപദേശം കേള്‍ക്കുന്നതിനുമായി നിരവധി പേര്‍ ഇവിടെ എത്താറുണ്ട്.



Click it and Unblock the Notifications