വര്‍ഷങ്ങള്‍ക്കു മുന്പ് കരൗലി പ്രദേശം കല്യാണ്‍പുരി എന്നാണ് അറിയപ്പെട്ടിരുന്നത്. കല്യാണ്‍ജി ദേവനില്‍ നിന്നാണ് ഈ സ്ഥലത്തിനു ഇങ്ങനെയൊരു പേര് കിട്ടിയത്. ദേവന്‍റെ ആരാധനക്കായി ഏകദേശം 200 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാരാജ ഗോപാല്‍ സിങ്ങാണ് ഇവിടെ കല്യാണ്‍ജി ക്ഷേത്രം നിര്‍മ്മിച്ചത്. ദേവന്റെ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്ന നടുത്തളവും മറ്റും പാരമ്പര്യ തനിമ നിലനിര്‍ത്തുന്ന രീതിയില്‍ കലാപരമായി നിര്‍മ്മിച്ചിരിക്കുന്നു. ഈ ക്ഷേത്രമാണ് കരൗലിയുടെ ഉന്നമനത്തിനും പുരോഗതിക്കും പിന്നിലെന്ന് വാഴ്ത്തിപ്പാടുന്ന ഒട്ടേറെ നാടന്‍ പാട്ടുകള്‍ ഇവിടെ പ്രചാരത്തിലുണ്ട്.



Click it and Unblock the Notifications