രാജസ്ഥാന്-മധ്യപ്രദേശ് അതിര്‍ത്തിക്കു സമീപമായാണ് കേല ദേവി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.കേല ദേവി ക്ഷേത്രത്തില്‍ നിന്നാണ് ഇതിനു ഈ പേര് ലഭിച്ചത്. 676.40 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഇതിന്റെ പടിഞ്ഞാറു ഭാഗത്തായി ബനാസ് നദിയും തെക്ക് കിഴക്കായി ചമ്പല്‍ നദിയും ഒഴുകുന്നു. വൃക്ഷലതാതികളാല്‍ തിങ്ങി നിറഞ്ഞ് പ്രകൃതി രമണീയമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
കാട്ടു പന്നികള്‍,ചിങ്കാര,കുറുക്കന് തുടങ്ങി ഒട്ടേറെ ജന്തു ജാലങ്ങളുടെ വാസസ്ഥാനമാണിവിടം. കൂടാതെ കടുവ,പുള്ളിപുലി,കരടി,കഴുതപ്പുലി,ചെന്നായ,മാനുകള്‍ തുടങ്ങി ഒട്ടേറെ മൃഗങ്ങള്‍ വേറെയുമുണ്ട്.