1938ല്‍ കരൗലിയിലെ ഭരണാധികാരിയായ മഹാരാജ ഗണേഷ് പാല് ദിയോ ബഹദൂറാണ് ഈ രാജകീയ ഭവനം പണി കഴിപ്പിച്ചത്. തികച്ചും കൊളോണിയല്‍ വാസ്തുവിദ്യാ രീതിയില്‍ നിര്‍മ്മിതമായ ഈ കൊട്ടാരം നിറയെ ആര്‍ട്ട്-ടെ-ടെകര് കാലത്തെ ഫര്‍ണിച്ചറുകളും മറ്റും കൊണ്ട് ഒരു ക്ലാസ്സിക് പരിവേഷം നല്കിയിരിക്കുന്നു. ഇപ്പോഴിത് 45 റൂമുകളോട് കൂടി എല്ലാവിധ ആധുനിക സൌകര്യങ്ങളുമുള്ള ഒരു ഉഗ്രന്‍ ഹേറിട്ടേജ് ഹോട്ടലാക്കി മാറ്റിയെടുത്തിട്ടുണ്ട്.