കല്യാണ പശുപതീശ്വരര്‍ ക്ഷേത്രം ചോളന്മാരുടെ ഭരണകാലത്താണ് പണിതത്. ഈ ക്ഷേത്രം ശിവന് സമര്‍പ്പിക്കപ്പെട്ടതാണ്. ഈ പ്രദേശത്തെ ഏഴ് വലിയ ശിവലിംഗങ്ങളിലൊന്ന് ഇവിടെയാണുള്ളത്. അഞ്ചടി വലുപ്പമുള്ള പശുപതീശ്വര ലിംഗം ഏറെ പ്രസിദ്ധമാണ്. ഇത് കൂടാതെ അഞ്ച് പ്രതിമകളും ഇവിടെയുണ്ട്. ശിവലിംഗം സ്ഥാപിച്ചിരിക്കുന്നത് ശ്രീകോവിലിലാണ്. പശുവിന്‍റെ അകിട്ടില്‍ നിന്ന് പാലുവീണ് കുതിര്‍ന്ന നിലയിലാണ് ഇതിന്‍റെ ചിത്രീകരണം.



Click it and Unblock the Notifications