Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍വാര്‍ » ആകര്‍ഷണങ്ങള് » ദേവ്ബാഗ് ബീച്ച്

ദേവ്ബാഗ് ബീച്ച്, കാര്‍വാര്‍

49

കാര്‍വാറിലെത്തുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് ദേവ്ബാഗ് ബീച്ച്. കാര്‍വാര്‍ ബീച്ചില്‍ നിന്നും 4കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളു. കാര്‍വാറില്‍ നിന്നും ഫെറിയില്‍ കയറിയാല്‍ ദേവ്ബാഗ് ഐലന്റിലെത്താം. ഐലന്റിലെ കാടുകളിലുള്ള ലോഡ്ജുകളിലെയും റിസോര്‍ട്ടുകല്‍ലെയും താമസം രസകരമാണ്. ഇതിനുമാത്രമായി ഒട്ടേറെ ടൂറിസ്റ്റുകള്‍ ഇവിടെയെത്താറുണ്ട്.

ഉത്തരകര്‍ണാടക ജില്ലയിലെ മറ്റ് ബീച്ചുകളെ വച്ച് നോക്കുമ്പോള്‍ ഇവിടം വൃത്തിയുള്ളതും ശാന്തസുന്ദരവുമാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ടസ്ഥലവുമാണിത്. ഹണിമൂണിനായി പ്രതിവര്‍ഷം ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. ഒപ്പം കുടുംബമായി ഇവിടെത്തുന്നവര്‍രും അല്‍പം സാഹസികത ആഗ്രഹിച്ചെത്തുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. വാട്ടര്‍ സ്‌പോര്‍ട്‌സിന് പറ്റിയ സ്ഥലമാണ് ഇവിടം. സ്‌കൂബി ഡൈവിങ്, പാരസെയ്‌ലിങ്, ബനാന ബോട്ട് റൈഡ്, ബോട്ട് ക്രൂയിസ്, സ്‌നോര്‍ക്കല്ലിങ് എന്നിവയ്‌ക്കെല്ലാം സൗകര്യമുണ്ട്.ഐലന്റ് ചുറ്റിക്കാണാനും സമീപത്തെ മത്സ്യബന്ധന ഗ്രാമങ്ങളിലേയ്ക്ക് ബോട്ടില്‍ പോകാനും സൗകര്യമുണ്ട്.

അടുത്തുള്ള കുറുംഗാഡ് ഐലന്റിലെ കുന്നുകളിലേയ്ക്ക് ഒരു ട്രക്കിംഗുമാകാം. ദേവ്ബാഗിലെ റസ്‌റ്റോറന്റുകളില്‍ കന്നഡസ്‌റ്റൈല്‍ ഭക്ഷണവും മറ്റ് വിവിധ ശൈലിയിലുള്ള വിഭവങ്ങളും ലഭ്യമാണ്. ദേവ്ബാഗില്‍ എത്തുന്നവര്‍ക്ക് കാണാവുന്ന മറ്റ് സ്ഥലങ്ങളാണ് സദാശിവ്ഗഡ് ഫോര്‍ട്ട്, വെങ്കടരമണ ക്ഷേത്രം, നാഗനാഥ ക്ഷേത്രം എന്നിവ. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സീസണിലാണ് ദേവ്ബഗിലേയ്ക്കുള്ള യാത്ര നന്നേ ആസ്വദിക്കാന്‍ കഴിയുക.

One Way
Return
From (Departure City)
To (Destination City)
Depart On
19 Aug,Wed
Return On
20 Aug,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Aug,Wed
Check Out
20 Aug,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Aug,Wed
Return On
20 Aug,Thu