കര്‍ണാടകത്തിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളില്‍ ഒന്നാണിത്. സ്വച്ഛമായ തീരങ്ങളാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. സഞ്ചാരികള്‍ക്ക് സൂര്യസ്‌നാനത്തിനും, കടലില്‍ നീന്താനും, മത്സ്യബന്ധനം, വാട്ടര്‍ സ്‌പോര്‍ട്‌സ് എന്നിവയ്ക്കും സൗകര്യങ്ങളുണ്ട്. ഭക്ഷണപ്രിയര്‍ക്ക് കാര്‍വാറിലെ തനത് വിഭവങ്ങളെല്ലാം രുചിക്കാന്‍ അവസരമുണ്ട്.
തേങ്ങയരച്ചു വച്ച എരിവേറിയ കടല്‍ വിഭവങ്ങളാണ് കാര്‍വാറിലെ പ്രത്യേകത. ഇതെല്ലാം ബീച്ചിലെ വിവിധ സ്റ്റാളുകളില്‍ ലഭിയ്ക്കും. സെപ്റ്റംബര്‍ മുതല്‍ മെയ് വരെയുള്ള സമയമാണ് ബീച്ച് സന്ദര്‍ശനത്തിന് നല്ലത്.



Click it and Unblock the Notifications