ആമയുടെ ആകൃതിയാണ് ഈ ദ്വീപിന്. തീരത്തുനിന്നും 4കിലോമീറ്റര്‍ അകലത്തിലാണിത്. ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ഭൂപ്രകൃതിയാണ് ഈ ദ്വീപിലേത്. മുമ്പ് ഉപയോഗിച്ചിരുന്ന ഒരു ലൈറ്റ് ഹൗസ് ഇവിടെയുണ്ട്. ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഇവിടെ സന്ദര്‍ശനം നടത്താം. ഇവിടേയ്ക്കുള്ള യാത്രക്കിടെ കുറംഗാഡ് ബിച്ചും, നരസിംഹ ക്ഷേത്രവും സന്ദര്‍ശിയ്ക്കാം.
ഈ ബീച്ചിലും മീന്‍പിടുത്തത്തിനും നീന്താനും എല്ലാമുള്ള സൗകര്യങ്ങളുണ്ട്. ഡോള്‍ഫിന്‍ വാച്ചിങ്, ബീച്ച് വോളിബോള്‍, ട്രഷര്‍ ഹണ്ടിങ് തുടങ്ങി യാത്രക്കാര്‍ക്ക് ആസ്വദിക്കാന്‍ ഇവിടെ ഏറെ കാര്യങ്ങളുണ്ട്. കാര്‍വാര്‍ ബീച്ചിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് നരസിംഹക്ഷേത്രം. വര്‍ഷം മുഴുവന്‍ ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്. ജനുവരി മാസത്തില്‍ യാത്ര ഉത്സവത്തോടനുബന്ധിച്ച് ഇവിടെ നല്ല ജനത്തിരക്കുണ്ടാവാറുണ്ട്.



Click it and Unblock the Notifications