Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍വാര്‍ » ആകര്‍ഷണങ്ങള് » ഓയിസ്റ്റര്‍ റോക്ക് ലൈറ്റ് ഹൗസ്

ഓയിസ്റ്റര്‍ റോക്ക് ലൈറ്റ് ഹൗസ്, കാര്‍വാര്‍

49

കാര്‍വാര്‍ തീരത്തിനടുത്തായുള്ള ഒരു ഐലന്റിലാണ് ഈ ലൈറ്റ് ഹൗസ്. ദേവദ് ഗുഡ്ഡ ഐലന്റ് എന്നും ഓയിസ്റ്റര്‍ റോക്കിന് പേരുണ്ട്. ബ്രിട്ടീഷുകാര്‍ 1860 കാലഘട്ടത്തിലാണ്രേത ഈ ലൈറ്റ്ഹൗസ് പണിതത്. കാര്‍വാര്‍ തുറമുഖത്തില്‍ നിന്നും ബോട്ടില്‍ ഇവിടെയെത്താം. ലൈറ്റ് ഹൗസില്‍ നിന്നുള്ള ഉദയാസ്മന കാഴ്ചകള്‍ മനംമയക്കുന്നതാണ്. ലൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിക്കേണ്ടതുണ്ട്.

പ്രമുഖ പ്രതിരോധ പദ്ധതിയായ ഐ എന്‍ എസ് കദംബയുടെ പരിസരത്താണിത്.കാര്‍വാര്‍ ടൗണില്‍ നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രമായ സദാശിവഗഡ് ഹില്‍ ഫോര്‍ട്ടില്‍ എത്താം. 1698ല്‍ രാജ സൊണ്ടേയാണ് 200 അടി ഉയരമുള്ള ഈ കോട്ട നിര്‍മ്മിച്ചത്. 1715ല്‍ ബസവലിംഗരാജാണ് സ്വന്തം പിതാവായ സദാശിവലിംഗരാജിന്റെ സ്മരണയ്ക്കായി സദാശിവഗഡ് എന്ന് ഇതിന് പേര് നല്‍കിയത്.നേരത്തേ പറഞ്ഞ ദുര്‍ഗാ ക്ഷേത്രം ഈ കോട്ടയിലാണ്. തൊട്ടപ്പുറത്തായി ദര്‍ഗയുമുണ്ട്. പലകാലങ്ങളിലായി പോര്‍ച്ചുഗീസുകാരും, ബ്രിട്ടീഷുകാരും മറാത്ത ഭരണാധികാരികളുമെല്ലാം ഈ കോട്ട പിടിച്ചടക്കുകയും പ്രതിരോധ കേന്ദ്രങ്ങളായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

1783ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായ ജനറല്‍ മാത്യൂസ് ഈ കോട്ട ആക്രമിയ്ക്കുകയും ഏതാണ്ട് നശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.  കുന്നിന് മുകളിലെത്തിയാല്‍ ഗ്രാമത്തിന്റെ കാഴ്ചകളാണ്. കാളി നദി കടലില്‍ച്ചേരുന്നതും നദിക്കു കുറുകെയുള്ള പാലവുമെല്ലാം അസ്തമനത്തിന്റെ പശ്ചാത്തലത്തില്‍ കാണുക അപൂര്‍വ്വമായ ഒരനുഭവമാണ്. കാര്‍വാര്‍ നഗരത്തില്‍ നിന്നും ബസുകളിലും ടാക്‌സി പിടിച്ചുമെല്ലാം ഇവിടെയെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed