കസൌളിയില്‍ നിന്ന് മൂന്നു കി മീ ദൂരെയുള്ള ഗ്രനേര്‍ ഹില്ലില്‍ ആണ് ബാബ ബാലക നാഥ് ക്ഷേത്രം. ഇതൊരു ഗുഹാ ക്ഷേത്രം ആണ്. കസൗലി പട്ടണത്തില്‍ ഉള്ള ജന പ്രിയമായ ഒന്നാണ് ഈ അമ്പലം .ബാബാ ബാലക് നാഥ് ആണ് ഇവിടെ ആരാധിക്കപ്പെടുന്നത്.അദ്ദേഹം മഹാനായ ഒരു ശിവ ഭക്തന്‍ ആയിരുന്നു .കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതിമാര്‍ ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയാല്‍ അവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും എന്ന് വിശ്വസിക്കപ്പെടുന്നു.ഒരു ശിശുവിനെ അനുഗ്രഹിച്ചു കൊണ്ട് നില്‍ക്കുന്ന നിരവധി ശിവ പ്രതിഷ്ഠകള്‍ ക്ഷേത്രത്തില്‍ ഉണ്ട്.സ്ത്രീകള്‍ക്ക് ഗുഹക്കുള്ളില്‍ പ്രവേശനം ഇല്ല. നവരാത്രി മഹോത്സവം അത്യന്തം കേമമായി ഇവിടെ ആഘോഷിക്കപ്പെടുന്നു.



Click it and Unblock the Notifications