1820-ല്‍ എഡ്വേഡ് ഡയര്‍ ആണ് സമുദ്ര നിരപ്പില്‍ നിന്ന് ആറായിരം അടി ഉയരത്തില്‍ ,ലോകത്തിലേക്ക് വച്ച് ഏറ്റവും ഉയരത്തില്‍ സ്ഥാപിക്കപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്ന, ഒരു മദ്യ നിര്‍മ്മാണ ശാല കസൌലിയില്‍ നിര്‍മ്മിക്കുന്നത്. കപ്പലില്‍, ഇംഗ്ലണ്ടില്‍ നിന്നും സ്കോട്ട് ലാന്‍ഡില്‍ നിന്നുമാണ് മദ്യം വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ സായിപ്പ് കൊണ്ട് വന്നത് . കസൌലി പട്ടണത്തിന്‍റെ പ്രാന്ത പ്രദേശ ത്താണ് ഡിസ്റ്റിലറി . ഉറവജലത്തിന്റെ ലഭ്യതയും നല്ല കാലാവസ്ഥയും ആണ് ഡയറിനെ മദ്യ നിര്‍മ്മാണ ശാലയ്ക്ക് വേണ്ടി ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇങ്ങനെ കൊണ്ട് വന്ന ആദ്യ ഉപകരണങ്ങളില്‍ ചെമ്പു കുടം ഇപ്പോഴും ഉപയോഗിക്കപ്പെടുന്നു .
സ്കോച് വിസ്കി ക്ക് സമാനമായ മാള്‍ട്ട് വിസ്കി യാണു ഡയര്‍ ഇവിടെ ഉല്‍പ്പാദിപ്പി ച്ചത്. ഉറവ വെള്ളത്തിന്‍റെ കുറവ് മദ്യ നിര്‍മ്മാണ ശാല മാറ്റി സ്ഥാപിച്ചെങ്കിലും ഇപ്പോഴും കസൌലിയില്‍ ഉള്ള കേന്ദ്രം ഇപ്പോഴും പ്രവര്‍ത്തനക്ഷ മമാണ്. ഇത് ഏഷ്യയിലെ ഏറ്റവും വാറ്റു നിര്‍മ്മാണ ശാലയാണ്. ഡയര്‍ ബ്രൂറീസ് ലിമിറ്റഡ് എന്നായിരുന്നു ഈ കമ്പനിയുടെ യഥാര്‍ത്ഥ പേര്. പിന്നീട് മേകിന്‍ ബ്രൂറീസ് കമ്പനിയുമായി ലയിച്ചതിനുശേഷം ഡയര്‍ മേകിന്‍ ബ്രൂറീസ് ലിമിറ്റെഡ് എന്നായി. മോഹന്‍ മേകിന്‍ ലിമിറ്റെഡ് എന്ന പേരില്‍ കമ്പനി ഇപ്പോഴും നിലവിലുണ്ട് . ഡിപ്ലോമാ റ്റ് ഡീലക്സ് വിസ്കി , ഓള്‍ഡ് മങ്ക് റം , ലണ്ടന്‍ ഡ്രൈ , കേണല്‍ സ് സ്പെഷ്യല്‍ , കപ്ലന്‍സ്കി വോഡ്ക , സമ്മര്‍ ഹാള്‍ , തുടങ്ങിയവയാണ് കമ്പനിയുടെ ചില ബ്രാന്‍ഡുകള്‍ .



Click it and Unblock the Notifications