ഹിന്ദു പുരാണങ്ങളില്‍ വരെ പരാമര്‍ശമുള്ള ബാഗേശ്വര്‍ കൗസാനിയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സരയൂ,ഗോമതി നദികളുടെ സംഗമ സ്ഥാനത്തുള്ള ബാഗേശ്വറില്‍ പണ്ട് ശിവന്‍ കടുവയായി അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നതായാണ് ഐതിഹ്യം. ഭിലേശ്വര്‍,നീലേശ്വര്‍ പര്‍വത നിരകള്‍ ഇരുവശത്തും അതിരിടുന്ന ബാഗേശ്വറില്‍ എല്ലാ വര്‍ഷവും നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. എല്ലാവര്‍ഷവും ആഘോഷിക്കുന്ന ഉത്തരായണി ഉല്‍സവം നാടിന്‍െറ മേളയായാണ് കൊണ്ടാടുന്നത്.



Click it and Unblock the Notifications