ഭ്രമരി ദേവീ ക്ഷേത്രം എന്നും കോട്കേ മായി ക്ഷേത്രം എന്നും അറിയപ്പെടുന്ന ഇവിടം കൗസാനിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ഒരു മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഗര്വാളിലേക്കുള്ള യാത്രാമധ്യേ ആദി ശങ്കരാചാര്യര്‍ ഈ സ്ഥലത്ത് താമസിച്ചതായാണ് ചരിത്രം. എല്ലാ വര്‍ഷവും ആഗസ്ത് മാസത്തില്‍ നടക്കുന്ന നന്ദ അഷ്ടമി (നന്ദ രാജ് ജാട്ട് ) ആണ് ഇവിടത്തെ പ്രധാന ഉല്‍സവം. ഈ ദിവസം ഇവിടെ വന്‍ ഘോഷയാത്ര നടക്കാറുണ്ട്.